നാളെ നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ് - ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീന്‍ഫീല്‍ഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതര്‍ലന്‍ഡ്‌സിനേയും നേരിടും.

തിരുവനന്തപുരം: കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാന്‍ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മത്സരത്തിന് ടോസിടാന്‍ പോലും സാധിച്ചില്ല. ഇനി മൂന്ന് മത്സരങ്ങള്‍ കൂടി സ്‌റ്റേഡിയത്തില്‍ അവശേഷിക്കുന്നുണ്ട്. നാളെ നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ് - ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീന്‍ഫീല്‍ഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതര്‍ലന്‍ഡ്‌സിനേയും നേരിടും.

അതേസമയം, പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യന്തര സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 152 റണ്‍സെടുത്തിട്ടുണ്ട്. ബാബര്‍ അസം (72), മുഹമ്മദ് റിസ്‌വാന്‍ (56) എന്നിവരാണ് ക്രീസില്‍. അബ്ദുള്ള ഷെഫീഖ് (14), ഇമാം ഉള്‍ ഹഖ് (14) എന്നിവരുടെ വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി എന്നിവര്‍ക്കാണ് വിക്കറ്റ്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ തിരിച്ചുവരവാണ് മത്സരത്തിന്റെ പ്രത്യേകത. എന്നാല്‍ താരം ഫീല്‍ഡ് ചെയ്യുന്നില്ല. പകരം ബാറ്റ് ചെയ്യാനെത്തും.

ഗുവാഹത്തി ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ടോസ് നേടി ബംഗ്ലാദേശിനെതിരെ, ശ്രീലങ്ക മികച്ച നിലയിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ ശ്രീലങ്ക 35 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തിട്ടുണ്ട്. ധനഞ്ജയ ഡിസില്‍വ (30), ദിമുത് കരുണാര്തനെ (1) എന്നിവരാണ് ക്രീസില്‍. പതും നിസ്സങ്ക (68), കുശാല്‍ മെന്‍ഡിസ് (22), സധീര സമരവിക്രമ (2), ചരിത് അസലങ്ക (18), ദസുന്‍ ഷനക (3) എന്നിവരാണ് പുറത്തായത്. കുശാല്‍ പെരേര (34) റിട്ടയേര്‍ഡ് ഹര്‍ട്ടായി. മെഹദി ഹസന്‍ ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നസും അഹമ്മദിന് ഒരു വിക്കറ്റുണ്ട്.

അവന്‍ വിക്കറ്റൊക്കെ വീഴ്ത്തും, പക്ഷെ... ലോകകപ്പില്‍ തലവേദനയാകാനിടയുള്ള ഇന്ത്യന്‍ ബൗളറെക്കുറിച്ച് ഉത്തപ്പ