അവന്‍ വിക്കറ്റൊക്കെ വീഴ്ത്തും, പക്ഷെ... ലോകകപ്പില്‍ തലവേദനയാകാനിടയുള്ള ഇന്ത്യന്‍ ബൗളറെക്കുറിച്ച് ഉത്തപ്പ
ഷാര്‍ദ്ദുല്‍ വിക്കറ്റെടുക്കുന്ന ബൗളറാണ്. പക്ഷെ അതുപോലെ റണ്‍സും വഴങ്ങും.ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് അത് ആശങ്കയാണ്. ഷാര്‍ദ്ദുല്‍

മുംബൈ: ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ഷാര്‍ദ്ദുല്‍ താക്കൂറിനെക്കുറിച്ച് വലിയ ആശങ്ക പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് മൂന്നാം പേസറായി ഷാദ്ദുലിനെ ഇന്ത്യ മുഹമ്മദ് സിറാജിനോ മുഹമ്മദ് ഷമിക്കോ പകരം പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനിടെയാണ് ഷാര്‍ദ്ദുലിന്‍റെ ബൗളിംഗിലെ പോരായ്മകളെക്കുറിച്ച് ഉത്തപ്പ തുറന്നു പറയുന്നത്.
ഷാര്‍ദ്ദുല്‍ ഏത് സാഹചര്യത്തിലും വിക്കറ്റെടുക്കുന്ന ബൗളറാണ്. പക്ഷെ അതുപോലെ റണ്‍സും വഴങ്ങും.ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് അത് വലിയ ആശങ്കയാണ്. ഷാര്‍ദ്ദുല്‍ ലോകോത്തര ബൗളറും നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്തുകയുമെല്ലാം ചെയ്യും. പക്ഷെ അവന്‍ വഴങ്ങുന്ന റണ്ണുകള്‍ ലോകകപ്പില്‍ ഇന്ത്യക്ക് തലവേദനയാവാനിടയുണ്ട്. അക്കാര്യത്തില്‍ ഷാര്‍ദ്ദുല്‍ ശ്രദ്ധിച്ചേ മതിയാകു.
വിക്കറ്റെടുക്കുമ്പോല്‍ ഷാര്‍ദ്ദുലിന്‍റെ ബൗളിംഗ് മികച്ചതായിരിക്കുമെങ്കിലും വിക്കറ്റെടുക്കാത്ത മത്സരങ്ങളില്‍ അത് അങ്ങനെ ആയിരിക്കണമെന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിലായിരുന്നപ്പോള്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ മികവ് കാട്ടിയിട്ടുള്ള ഷാര്‍ദ്ദുലിനെ ഞങ്ങള്‍ സ്വര്‍ണക്കൈയുള്ള ബൗളറെന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇന്ത്യന്‍ ടീമിലും ഷാര്‍ദ്ദുലിന്‍റെ റോള്‍ അത് തന്നെയായിരിക്കുമെന്നും ഉത്തപ്പ പറഞ്ഞു.
സന്നാഹ മത്സരത്തിത്തിലെ റെക്കോര്‍ഡുകള്‍ കണക്കിലെടുക്കുമോ, ഐസിസി പറയുന്നത്
ലോകകപ്പ് ടീമിലുണ്ടായിരുന്ന അക്സര്‍ പട്ടേലിന് പരിക്കേറ്റ സാഹചര്യത്തില്‍ പകരം ആര്‍ അശ്വിനെ ലോകകപ്പ് ടീമിലെടുത്ത തീരുമാനത്തെയും ഉത്തപ്പ ന്യായീകരിച്ചു. ഇന്ത്യന്‍ പിച്ചുകളിലെ പരിചയസമ്പത്ത് കണക്കിലെടുക്കുമ്പോള്‍ ലോകകപ്പില്‍ അശ്വിന്‍ അപകടകാരിയാകുമെന്നാണ് കരുതുന്നത്. ലോകകപ്പ് ടീമിലില്ലാതിരുന്നിട്ടും ഓസ്ട്രേലിയക്കെതിരെ അശ്വിന്‍ പുറത്തെടുത്ത മികവ് തന്നെ അദ്ദേഹത്തിന്‍റെ പ്രതിഭയുടെ അടയാളമാണെന്നും ഉത്തപ്പ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റെടുത്ത അശ്വിന്‍ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക