2019ലെ ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ ഹാട്രിക്കായിരുന്നു അഫ്ഗാന്‍റെ അട്ടിമറി ജയം തടഞ്ഞത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് കനത്ത തോല്‍വി വഴങ്ങിയാണ് അഫ്ഗാന്‍ വരുന്നത്.

ദില്ലി: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്നര്‍ ആര്‍ അശ്വിന് പകരം പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. മുഹമ്മദ് ഷമിക്ക് ഇന്നും പ്ലേയിംഗ് ഇലവനില്‍ ഇടമില്ല.

2019ലെ ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ ഹാട്രിക്കായിരുന്നു അഫ്ഗാന്‍റെ അട്ടിമറി ജയം തടഞ്ഞത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് കനത്ത തോല്‍വി വഴങ്ങിയാണ് അഫ്ഗാന്‍ വരുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞിട്ടും വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ പൊരുതി ജയിച്ചാണ് ഇന്ത്യ വരുന്നത്. ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്.

പന്ത് ബൗണ്ടറി കടക്കുന്നത് തടയാന്‍ പാക് ഫീല്‍ഡര്‍മാരുടെ 'ചതി' പ്രയോഗം, ആരോപണവുമായി ആരാധകര്‍

ഇതിന് മുമ്പ് ഇതേ ഗ്രൗണ്ടില്‍ നടന്ന ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടത്തില്‍ കൂറ്റന്‍ സ്കോര്‍ പിറന്നിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 428 റണ്‍സടിച്ചപ്പോള്‍ ശ്രീലങ്ക മറുപടിയായി 326 റണ്‍സടിച്ചിരുന്നു. അതിനാല്‍ ഇന്നും റണ്‍മഴയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പിച്ചിന് വലിയ മാറ്റം വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏത് സ്കോറും ചേസ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും ടോസിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍:റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൽ-ഹഖ്, ഫറൂൾഹഖ്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (പ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദ്ദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക