ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കമന്‍ററി ബോക്സിലുണ്ടായിരുന്നപ്പോള്‍ പനിമൂലം ക്ഷീണിതനായ തന്‍റെ ജോലി കൂടി ഏറ്റെടുത്ത് ചെയ്ത സഹ കമന്‍റേറ്റര്‍മാരോട് നന്ദിയും കടപ്പാടുമുണ്ടെന്നും ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു. ലോകകപ്പ് സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

അഹമ്മദാബാദ്: ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചതിന് പിന്നാലെ കമന്‍റേറ്റര്‍മാരിലെ സൂപ്പര്‍ താരമാ. ഹര്‍ഷ ഭോഗ്‌ലെക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തനിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചുവെന്നും 14ന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് താനുണ്ടാവില്ലെന്നും ഹര്‍ഷ ഭോഗ്‌ലെ എക്സില്‍ കുറിച്ചു. ഡെങ്കിപ്പനി ബാധിച്ചതിനാല്‍ കടുത്ത ക്ഷീണമുള്ളതിനാല്‍ അഹമ്മദാബാദിലെത്തുക അസാധ്യമാണെന്നും 19ന് പൂനെയില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിന് മുമ്പ് ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ഷ ഭോഗ്‌ലെ വ്യക്തമാക്കി.

ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കമന്‍ററി ബോക്സിലുണ്ടായിരുന്നപ്പോള്‍ പനിമൂലം ക്ഷീണിതനായ തന്‍റെ ജോലി കൂടി ഏറ്റെടുത്ത് ചെയ്ത സഹ കമന്‍റേറ്റര്‍മാരോട് നന്ദിയും കടപ്പാടുമുണ്ടെന്നും ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു. ലോകകപ്പ് സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

Scroll to load tweet…

പിന്നീട് ഇന്ത്യന്‍ ടീമിനൊപ്പം ചെന്നൈയിലെ ആദ്യ മത്സരത്തിനായി പോയ ശുഭ്മാന്‍ ഗില്ലിന് ആദ്യ മത്സരത്തിന് മുമ്പ് ആരോഗ്യം വീണ്ടെടുക്കാനായില്ല. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെത്തുടര്‍ന്ന് ഗില്ലിനെ ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിനായി ദില്ലിയിലേക്ക് പോകാതിരുന്ന ഗില്‍ കഴിഞ്ഞ ദിവസം അഹമ്മദാബാദിലെത്തി.

ഇന്ത്യയുടെ കളിക്കുപോലും ഗ്യാലറി ഒഴിഞ്ഞു കിടക്കുകയാണല്ലോ എന്ന് മൈക്കൽ വോൺ, വായടപ്പിച്ച് ഹര്‍ഭജൻ സിംഗ്

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഗില്ലിന് 14ന് പാകിസ്ഥാനെതിരെ നടക്കുന്ന ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ കളിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഗില്ലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച ഇന്ത്യ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അഫ്ഗാനെതിരെ ആധികാരിക ജയം നേടിയിരുന്നു. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ ഇഷാന്‍ കിഷന്‍ ഇന്നലെ അഫ്ഗാനെതിരെ 47 റണ്‍സടിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക