എന്തുകൊണ്ടാണ് ഇന്ത്യയുടെ മത്സരത്തിന് പോലും ഗ്യാലറി ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്നത് എന്നായിരുന്നു വോണ്‍ പോസ്റ്റില്‍ ചോദിച്ചത്. എന്നാല്‍ താങ്കള്‍ മത്സരമാണോ കാണുന്നത് അതോ ഒഴിഞ്ഞ ഗ്യാലറിയോ എന്നായിരുന്നു ഹര്‍ഭജന്‍ വോണിന് മറുപടി നല്‍കിയത്.

ദില്ലി: ഏകദിന ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഗ്യാലറിയില്‍ കാണികളില്ലാത്തതിനെ വിമര്‍ശിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്‍റെ വായടപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇന്നലെ ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിന് പോലും ഗ്യാലറി നിറയാത്തതിനെ വിമര്‍ശിച്ചായിരുന്നു എക്സില്‍ വോണിന്‍റെ പോസ്റ്റ്.

എന്തുകൊണ്ടാണ് ഇന്ത്യയുടെ മത്സരത്തിന് പോലും ഗ്യാലറി ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്നത് എന്നായിരുന്നു വോണ്‍ പോസ്റ്റില്‍ ചോദിച്ചത്. എന്നാല്‍ താങ്കള്‍ മത്സരമാണോ കാണുന്നത് അതോ ഒഴിഞ്ഞ ഗ്യാലറിയോ എന്നായിരുന്നു ഹര്‍ഭജന്‍ വോണിന് മറുപടി നല്‍കിയത്.

Scroll to load tweet…

വോണിന്‍റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ അഭിമാനമായ ലോര്‍ഡ്സില്‍ പോലും 31000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്നും ഇന്ത്യയിലെ വലിയ സ്റ്റേഡിയങ്ങള്‍ പകുതി നിറഞ്ഞാല്‍ പോലും അതിനെക്കാള്‍ കൂടുതലായിരിക്കുമെന്നും ഒരു ആരാധകന്‍ പറഞ്ഞു. ഇന്നലെ പ്രവര്‍ത്തി ദിവസമാണെന്നും ആരാധകര്‍ അവരുടെ ജോലി കഴിഞ്ഞ് ഇന്ത്യയുടെ ബാറ്റിംഗ് കാണാന്‍ സ്റ്റേഡിയത്തിലെത്തുമെന്നുമായിരുന്നു മറ്റൊരു ആരാധകന്‍റെ മറുപടി.

ലോകകപ്പില്‍ അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ഉദ്ഘാടന മത്സരം കാണാന്‍ കുറച്ചു കാണികള്‍ മാത്രമാണുണ്ടായിരുന്നത്. 120000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ആയിരത്തില്‍ താഴെ കാണികളെ ഉണ്ടായിരുന്നുള്ളു. അഫ്ഗാനെതിരെ 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി(131) കരുത്തില്‍ 35 ഓവറിലാണ് ലക്ഷ്യത്തിലെത്തിയത്. ഇഷാന്‍ കിഷന്‍ 47 റണ്‍സടിച്ചപ്പോള്‍ വിരാട് കോലി 55 റണ്‍സും ശ്രേയസ് അയ്യര്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു. 14ന് പാകിസ്ഥാനെതിരെ അഹമ്മദാബാദിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക