ലെഗ് സ്റ്റംപില്‍ കൊള്ളേണ്ട പന്ത് ഡിആര്‍എസില്‍ വരുമ്പോള്‍ എങ്ങനെയാണ് മിഡില്‍ സ്റ്റംപിലാവുന്നത്. ലൈനില്‍ ആണ് പിച്ച് ചെയ്തതെങ്കിലും ലെഗ് സ്റ്റംപിലേക്കായിരുന്നു പന്ത് പോയത്. എല്ലാവര്‍ക്കും തോന്നിയ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കണമെന്നാണ് ഞാന്‍ പറയുന്നത്

കറാച്ചി: ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഐസിസിയും ബിസിസിഐയും പ്രത്യേക പന്തു കൊടുക്കുന്നതുകൊണ്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വേട്ട നടത്തുന്നതെന്ന വിചിത്രമായ ആരോപണമുന്നയിച്ച് അപഹാസ്യനായതിന് പിന്നാലെ പുതിയ ആരോപണവുമായി മുന്‍ പാക് താരം ഹസന്‍ റാസ. ലോകകപ്പിൽ ഇന്ത്യക്ക് അനുകൂലമായി ഡിആര്‍എസിൽ തിരിമറി നടക്കുന്നെന്നാണ് ഹസന്‍റെ ആരോപണം.

ഇന്ത്യൻ ടീമിനെ സഹായിക്കാനായി ഐസിസിയും ബിസിസിഐയും ചേര്‍ന്ന് ബ്രോഡ്‌കാസ്റ്റര്‍മാരുടെ സഹായത്തോടെ ഡിആര്‍എസിലും തിരിമറി നടത്തുന്നുണ്ടെന്ന് ഹസൻ റാസ ടെലിവിഷന്‍ ചര്‍ച്ചയിൽ പറഞ്ഞു.ഇന്നലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ജഡേജയുടെ പന്തില്‍ വാന്‍ഡര്‍ ദസ്സന്‍ ലെഗ് സ്റ്റംപില്‍ കൊള്ളേണ്ട പന്തിലാണ് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതെങ്കിലും ഡി ആര്‍ എസില്‍ കാണിച്ചത് മിഡില്‍ സ്റ്റംപിലാണെന്നാണ്.

മാത്യൂസ് ഹെല്‍മെറ്റ് ശരിയാക്കുന്നതിനിടെ ടൈംഡ് ഔട്ടിനായി അപ്പീൽ; 'ഷെയിം ഓൺ യു ഷാക്കിബെന്ന്' പരിഹസിച്ച് ആരാധകർ

ലെഗ് സ്റ്റംപില്‍ കൊള്ളേണ്ട പന്ത് ഡിആര്‍എസില്‍ വരുമ്പോള്‍ എങ്ങനെയാണ് മിഡില്‍ സ്റ്റംപിലാവുന്നത്. ലൈനില്‍ ആണ് പിച്ച് ചെയ്തതെങ്കിലും ലെഗ് സ്റ്റംപിലേക്കായിരുന്നു പന്ത് പോയത്. എല്ലാവര്‍ക്കും തോന്നിയ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഡി ആര്‍ എസില്‍ തിരിമറി നടന്നിട്ടുണ്ടെന്നത് വ്യക്തമാണെന്നും ഹസന്‍ റാസ വ്യക്തമാക്കി.

Scroll to load tweet…

പാകിസ്ഥന്‍-ദക്ഷിണാഫ്രിക്ക മത്സരത്തിലും ഡിആര്‍എസില്‍ ബിസിസിഐ തിരിമറി നടത്തിയെന്നും ഹസന്‍ റാസ പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ അവസാന വിക്കറ്റ് ഔട്ടായിരുന്നെങ്കിലും ഡിആര്‍എസ് തിരിമറിയിലൂടെ ആ മത്സരത്തില് ദക്ഷിണാഫ്രിക്കയെ ജയിപ്പിച്ചു. നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം ഇന്ത്യ പരമാവധി മുതലെടുക്കുകയാണെന്നും ഹസന്‍ റാസ ആരോപിച്ചു.

കോലി സ്വാർത്ഥന്‍, അല്ലെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു; രോഹിത്തിന് കണ്ടു പഠിച്ചുകൂടെയെന്ന് മുൻ പാക് നായകൻ

ഇന്ത്യക്ക് പ്രത്യേകം പന്ത് നൽകിയെന്ന ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഹസൻ റാസ ആവര്‍ത്തിച്ചു. ഹസന്‍റെ വിവാദ പ്രസ്താവനക്കെതിരെ പാക് മുൻ താരം വസീം അക്രം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സ്വയം അപഹാസ്യനാകുന്നതിനൊപ്പം പാക് ക്രിക്കറ്റിനേയും ഹസൻ റാസ നാണം കെടുത്തുന്നെന്നായിരുന്നു അക്രം തുറന്നടിച്ചത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക