ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ടി20 പരമ്പരയാണ് ഇന്ത്യ ഇനി കളിക്കുക. ഇരുവര്‍ക്കുമെതരെ മൂന്ന് വീതം മത്സരങ്ങളുണ്ട്. ഈ മാസം 20 മൊഹാലിയിലാണ് ആദ്യ മത്സരം.

മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. സൂപ്പര്‍ ഫോറില്‍ ടീം പുറത്താവുകയും ചെയ്തു. പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരോട് തോറ്റാണ് ടീ പുറത്തായത്. അഫ്ഗാനിസ്ഥാനോട് മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. പിന്നാലെ ഇന്ത്യന്‍ ടീം നടത്തുന്ന പരീക്ഷണങ്ങള്‍ക്കെതിരെ നിരവധി ചോദ്യങ്ങളുയര്‍ന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയായി. 

ഇപ്പോള്‍ രോഹിത്തിനും ദ്രാവിഡിനും മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. അദ്ദേഹം ക്രിക്ക്ബസ്സിനോട് പറഞ്ഞതിങ്ങനെ... ''ഒരു പദ്ധതിയില്‍ നിലനില്‍ക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഓരോ മത്സരഫലത്തിന് ശേഷവും ടീം മാറ്റികൊണ്ടിരുന്നാല്‍ അത് ആശയകുഴപ്പമുണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ മുമ്പും ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. എനിക്കറിയാം കോച്ചും ക്യാപ്റ്റനും തമ്മില്‍ ഒരു സഹകരണം ഉണ്ടാവും. മാധ്യമങ്ങള്‍ക്ക് ഈ സഹകരണം കാണിക്കണം.'' ജഡേജ പറഞ്ഞു. 

ശുഭ്മാന്‍ ഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്? പുതിയ ഉദ്യമത്തിന് ആശംസകളുമായി ഗുജറാത്ത് ടൈറ്റന്‍സ്

''ചില സമയങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നമ്മള്‍ പറയേണ്ടതായി വരും. പക്ഷേ, എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വരുന്നതെന്ന് ടീമംഗങ്ങളും അറിഞ്ഞിരിക്കണം. ടീമിലെ സഹ താരങ്ങളുമായുള്ള സംഭാഷണവും സുഗമമായിരിക്കണം.'' ജഡേജ മുന്നറിയിപ്പ് നല്‍കി. 

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ടി20 പരമ്പരയാണ് ഇന്ത്യ ഇനി കളിക്കുക. ഇരുവര്‍ക്കുമെതരെ മൂന്ന് വീതം മത്സരങ്ങളുണ്ട്. ഈ മാസം 20 മൊഹാലിയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 23ന് വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. 25ന് ഹൈദരാബാദിലാണ് മൂന്നാം ടി20.

സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതതിന് പ്രതിഷേധം! ആദ്യമായി പ്രതികരിച്ച് മലയാളി താരം

ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍.