Asianet News MalayalamAsianet News Malayalam

ഒടുവില്‍ ഫോം വീണ്ടെടുത്ത് രഹാനെ, പുറത്താവാതെ അര്‍ധ സെഞ്ചുറി! രഞ്ജി ഫൈനലില്‍ മുംബൈ കൂറ്റന്‍ ലീഡിലേക്ക്

മോശം തുടക്കമാണ് രണ്ടാം ഇന്നംഗ്‌സില്‍ മുംബൈക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണ്‍മാരായ പൃഥ്വി ഷാ (11), ഭുപന്‍ ലാല്‍വാനി (38) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

ajinkya rahane back into form after poor show in ranji trophy
Author
First Published Mar 11, 2024, 5:06 PM IST

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ മുംബൈ കൂറ്റന്‍ ലീഡിലേക്ക്. വിര്‍ദഭയെ ഒന്നാം ഇന്നിംഗ്‌സില്‍ 105ന് പുറത്താക്കിയ മുംബൈ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 141 റണ്‍സെടുത്തിണ്ട്. മുംബൈ ഒന്നാം ഇന്നിംഗ്‌സില്‍ 224 റണ്‍സാണ് നേടിയിരുന്നത്. നിലവില്‍ 260 റണ്‍സിന്റെ ലീഡുണ്ട് മുംബൈക്ക്. ക്യാപറ്റന്‍ അജിന്‍ക്യ രഹാനെ (58), മുഷീര്‍ ഖാന്‍ (51) എന്നിവരാണ് ക്രീസില്‍.

മോശം തുടക്കമാണ് രണ്ടാം ഇന്നംഗ്‌സില്‍ മുംബൈക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണ്‍മാരായ പൃഥ്വി ഷാ (11), ഭുപന്‍ ലാല്‍വാനി (18) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ മുഷീര്‍ - രഹാനെ സഖ്യം ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. ഇരുവരും 107 റണ്‍സാണ് ഇതുവരെ കൂട്ടിചേര്‍ത്തത്. 109 പന്തുകള്‍ നേരിട്ട രഹാനെ ഇപ്പോള്‍ ഒരു സിക്‌സും നാല് ഫോറും നേടിയിട്ടുണ്ട്. മുഷീറിന്റെ അക്കൗണ്ടില്‍ മൂന്ന് ഫോറുകളുണ്ട്.

നേരത്തെ, മൂന്നിന് 31 എന്ന നിലയിലാണ് വിദര്‍ഭ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ധ്രുവ് ഷൊറേ (0), അമന്‍ മൊഖാദെ (8), കരുണ്‍ നായര്‍ (0) എന്നിവര്‍ ആദ്യദിനം തന്നെ പുറത്തായിരുന്നു. ഇന്ന് അഥര്‍വ ടൈഡെയുടെ (23) വിക്കറ്റ് ആദ്യം നഷ്ടമായി. പിന്നാലെ ആദിത്യ തക്കറെ (19) മടങ്ങി. ഇരുവരുമായിരുന്നു ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ അക്ഷയ് വഡ്ക്കര്‍ക്കും (5) പിടിച്ചുനില്‍ക്കാനായില്ല. യഷ് ഠാക്കൂര്‍ (16), റാത്തോഡ് എന്നിവരാണ് സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്.

മുംബൈയുടെ ഒന്നാം ഇന്നിംഗ്സില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ നേടിയ 75 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക നയിച്ചത്. രഹാനെ (7), ശ്രേയസ് അയ്യര്‍ (7) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല. പൃഥ്വി ഷാ (46), ഭുപന്‍ ലാല്‍വാനി (37) എന്നിവരാണ് ഷാര്‍ദൂലിന് പുറമെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. കൗമാരതാരം മുഷീര്‍ ഖാനും (6) നിരാശപ്പെടുത്തി. മികച്ച തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പൃഥ്വി - ഭുപന്‍ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. 

പന്ത് എവിടെ? അമ്പരപ്പോടെ പൃഥ്വി ഷാ! ബൗള്‍ഡായ പന്ത് പോലും കണ്ടില്ല; ഇയിയൊരു തിരിച്ചുവരവില്ലെന്ന് ആരാധകര്‍

പിന്നീട് കൂട്ടത്തകര്‍ച്ചയായിരുന്നു മുംബൈക്ക്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം പൃഥ്വിയും മടങ്ങി. തുടര്‍ന്നെത്തിയ മുഷീര്‍ ഖാന്‍ (6), അജിന്‍ക്യ രഹാനെ (7), ശ്രേയസ് അയ്യര്‍ (7), ഹാര്‍ദിക് തമോറെ (5), ഷംസ് മുലാനി (13) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. തുടര്‍ന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് ഷാര്‍ദുല്‍ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 200 കടത്തിയത്. തുഷാന്‍ ദേശ്പാണ്ഡെ (14) ഷാര്‍ദുലിന് നിര്‍ണായക പിന്തുണ നല്‍കി.

Follow Us:
Download App:
  • android
  • ios