രഹാനെയെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തെത്തി. രഹാനെ ചെയ്തത് ഒരുപാട് യുവതാരങ്ങള്‍ക്ക് മാതൃകയാണെന്നാമ് ട്വിറ്ററില് ക്രിക്കറ്റില്‍ ആരാധകര്‍ പറയുന്നത്.

സേലം: സൗത്ത് സോണിനെതിരെ ദുലീപ് ട്രോഫി ഫൈലിന്റെ അവസാനദിനം വെസ്റ്റ് സോണ്‍ താരം യഷസ്വി ജയ്‌സ്വാളിന് അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നിരുന്നു. എതിര്‍താരമായ രവി തേജയെ സ്ലഡ്ജ് ചെയ്തതിനും അച്ചടക്കമില്ലാതെ പെരുമാറിയതിനും ജയ്‌സ്വാളിനോട് പുറത്ത് പോവാന്‍ വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആവശ്യപ്പെടുകയായിരുന്നു. അംപയര്‍മാര്‍ മുന്നറിയിപ്പ് കൊടുത്തിട്ടും ജയ്‌സ്വാള്‍ സ്ലഡ്ജ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. പിന്നാലെയാണ് രഹാനെ ഇടപ്പെട്ട് താരത്തെ ഒഴിവാക്കിയത്. വീഡിയോ കാണാം...

Scroll to load tweet…

ഇപ്പോള്‍ ജയ്‌സ്വാളിനെ പുറത്താക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് രഹാനെ. അദ്ദേഹം മത്സരശേഷം വിശദീകരിച്ചതിങ്ങനെ... ''എല്ലായ്‌പ്പോഴും എതിരാളികളെ ബഹുമാനിക്കണമെന്നുള്ളതാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. എതിരാളികളെ മാത്രമല്ല, അപംയര്‍മാര്‍ക്കും മാച്ച് ഒഫിഷ്യല്‍സും ബഹുമാനം അര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ ഗ്രൗണ്ടിലുള്ള പെരുമാറ്റവും മികച്ചതായിരിക്കണം.'' രഹാനെ മത്സരശേഷം പറഞ്ഞു. 

Scroll to load tweet…

''ദുലീപ് ട്രോഫി കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. എല്ലാവരും അവരുടേതായ രീതിയില്‍ സംഭാവന നല്‍കി. ഞാന്‍ ഭാവിയെ കുറിച്ച് കൊടുതലൊന്നും ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. സീസണെ കുറിച്ച് ആകാംക്ഷയുണ്ട്. കൊവിഡിന് ശേഷം ആദ്യ മുഴുവന്‍ സീസണാണിത്. മുംബൈക്ക് വേണ്ടി കളിക്കാന്‍ ഞാനുമുണ്ടാവും.'' രഹാനെ പറഞ്ഞു. 

Scroll to load tweet…

സേലത്തെ ഗ്രൗണ്ടിനെ കുറിച്ചും രഹാനെ സംസാരിച്ചു. ''ഒരുക്കിയ സൗകര്യങ്ങളെല്ലാം മികച്ചതായിരുന്നു. വിക്കറ്റും പ്രാക്റ്റീസ് പിച്ചുകളും നിലവാരമുള്ളതായിരുന്നു. സോണല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കുന്ന താരങ്ങള്‍ക്ക് പ്രധാനമാണ്. രഞ്ജി ട്രോഫി, ഇറാനി ട്രോഫി, ദുലീപ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളും പ്രധാനപ്പെട്ടതാണ്.'' രഹാനെ കൂട്ടിചേര്‍ത്തു.

Scroll to load tweet…

അതേസമയം, രഹാനെയെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തെത്തി. രഹാനെ ചെയ്തത് ഒരുപാട് യുവതാരങ്ങള്‍ക്ക് മാതൃകയാണെന്നാമ് ട്വിറ്ററില് ക്രിക്കറ്റില്‍ ആരാധകര്‍ പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…