ഗ്രീനിനെ ഇപ്പോഴെ ഐപിഎല്‍ ടീമുകള്‍ നോട്ടമിട്ടിട്ടുണ്ടാവും. പവര്‍ പ്ലേയിലും സ്ലോഗ് ഓവറുകളിലും ഗ്രീനിനെ ഉപയോഗിക്കാനാവും. അതുകൊണ്ടുതന്നെ ഈ വര്‍ഷം ഐപിഎല്ലില്‍ നിന്ന് സ്വയം പിന്‍മാറിയില്ലെങ്കില്‍ ഗ്രീനിനായി ടീമുകള്‍ കോടികള്‍ വാരിയെറിയും. അതിനായി ചില ടീമുകള്‍ ബാങ്കുകള്‍ കുത്തിപ്പൊളിക്കാന്‍ വരെ തയാറായേക്കുമെന്നും അശ്വിന്‍ തമാശയായി തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. 

ചെന്നൈ: അടുത്ത ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനായി ടീമുകള്‍ കോടികള്‍ വാരിയെറിയാന്‍ തയാറായേക്കുമെന്ന് പ്രവചിച്ച് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഓസീസിനായി ഗ്രീന്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് അശ്വിന്‍റെ പ്രവചനം. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ഓസീസ് തൂത്തുവാരിയപ്പോള്‍ 123 റണ്‍സും രണ്ട് നിര്‍ണായക വിക്കറ്റുകളുമായി ഗ്രീന്‍ തിളങ്ങിയിരുന്നു.

ഏകദിനത്തില്‍ ഗ്രീന്‍ എങ്ങനെ കളിക്കുമെന്നറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മടിയില്ലാത്ത ഗ്രീനിന് സ്പിന്നര്‍മാര്‍ക്കെതിരെ സ്വീപ് ഷോട്ടുകളും പേസര്‍മാര്‍ക്കെതികെ കൂറ്റനടികളും പായിക്കാന്‍ കഴിയുമെന്ന് നമ്മള്‍ കണ്ടു.

ജയവര്‍ധനെക്ക് പകരം പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

ഗ്രീനിനെ ഇപ്പോഴെ ഐപിഎല്‍ ടീമുകള്‍ നോട്ടമിട്ടിട്ടുണ്ടാവും. പവര്‍ പ്ലേയിലും സ്ലോഗ് ഓവറുകളിലും ഗ്രീനിനെ ഉപയോഗിക്കാനാവും. അതുകൊണ്ടുതന്നെ ഈ വര്‍ഷം ഐപിഎല്ലില്‍ നിന്ന് സ്വയം പിന്‍മാറിയില്ലെങ്കില്‍ ഗ്രീനിനായി ടീമുകള്‍ കോടികള്‍ വാരിയെറിയും. അതിനായി ചില ടീമുകള്‍ ബാങ്കുകള്‍ കുത്തിപ്പൊളിക്കാന്‍ വരെ തയാറായേക്കുമെന്നും അശ്വിന്‍ തമാശയായി തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

2020ല്‍ ഇന്ത്യക്കെതിരെ ഏകദിന അരങ്ങേറ്റം നടത്തിയ 23കാരനായ ഗ്രീന്‍ ഇതുവരെ 12 ഏകദിനങ്ങളിലും 14 ടെസ്റ്റിലും ഓസീസിനായി കളിച്ചു. എന്നാല്‍ ഒരേയൊരു ടി20 മത്സരത്തില്‍ മാത്രമാണ് ഗ്രീന്‍ ഓസീസ് കുപ്പായമിട്ടത്. ഈ മാസം ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ 233 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 44-5 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഗ്രീനും(92 പന്തില്‍ 89) അലക്സ് ക്യാരിയും(85) ചേര്‍ന്ന് അവര്‍ക്ക് അവിശ്വസനീയ ജയമൊരുക്കിയിരുന്നു.

ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്ന ഓസീസിന് കനത്ത തിരിച്ചടി; മൂന്ന് പ്രധാന താരങ്ങള്‍ക്ക് പരമ്പര നഷ്ടമാവും

അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഓസീസ് ടീമില്‍ ഗ്രീന്‍ ഇല്ല. പകരം മിച്ചല്‍ മാര്‍ഷാണ് ഓസീസിന്‍റെ 15 അംഗ ടീമിലിടം നേടിയത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലില്‍ കളിയിലെ താരമായിരുന്നു മിച്ചല്‍ മാര്‍ഷ്.