Asianet News MalayalamAsianet News Malayalam

ആ തീരുമാനം പെട്ടന്ന് എടുത്തതായിരുന്നില്ല; അംബാട്ടി റായുഡു സംസാരിക്കുന്നു

ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയതിനെ തുടര്‍ന്നാണ് അംബാട്ടി റായുഡു ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അടുത്തിടെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റില്‍ തുടരാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു.

Ambati Rayudu on his return of cricket field
Author
Hyderabad, First Published Aug 31, 2019, 6:56 PM IST

ഹൈദരാബാദ്: ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയതിനെ തുടര്‍ന്നാണ് അംബാട്ടി റായുഡു ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അടുത്തിടെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റില്‍ തുടരാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. ഇപ്പോള്‍ തിരിച്ചുവരവിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് റായുഡു.

തിരിച്ചുവരവ് ഒരിക്കലും പെട്ടന്നുള്ള തീരുമാനമായിരുന്നില്ലെന്നാണ് റായുഡു പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ടി10, കാനഡയിലെ ഗ്ലോബല്‍ ടി20 എന്നിവിടങ്ങളില്‍ നിന്ന് വലിയ അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ തിരിച്ചുവരവ് അഭ്യുദയകാംക്ഷികള്‍ക്ക് വേണ്ടിയാണ്. തിരിച്ചുവരവ് പെട്ടന്നുള്ള തീരുമാനമായിരുന്നില്ല. എന്നില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നുള്ള ബോധ്യമുണ്ട്. ഹൈദരാബാദിന് വേണ്ടി കളിച്ച് മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. 

ലോകകപ്പ് ടീമില്‍ കളിക്കാനായി നാലഞ്ചു കൊല്ലത്തോളം കഠിനമായി പരിശ്രമിച്ചു. തഴയപ്പെട്ടപ്പോള്‍ നിരാശ തോന്നി എന്നത് ശരിയാണ്. വിരമിക്കാനുള്ള തീരുമാനവും ആ നിരാശയില്‍ നിന്നുണ്ടായതതാണ്. എന്നാലിപ്പോള്‍ എത്രയും വേഗം പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാണ് പരിശ്രമിക്കുന്നത്. കായികക്ഷമത നിലനിര്‍ത്തുക എന്നതാണ് പ്രധാനം.'' റായുഡു പറഞ്ഞു.

Follow Us:
Download App:
  • android
  • ios