ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പുതിയ 3ഡി ഗ്ലാസ് വാങ്ങാന്‍ ഒരുങ്ങുകയാണെന്ന് റായുഡു ട്വീറ്റ് ചെയ്തു. റായുഡുവിന്‍റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ച ആയിട്ടുണ്ട്.
മുംബൈ: ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ കൗതുകമുണര്‍ത്തുന്ന ട്വീറ്റുമായി അമ്പാട്ടി റായുഡു. ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പുതിയ 3ഡി ഗ്ലാസ് വാങ്ങാന്‍ ഒരുങ്ങുകയാണെന്ന് റായുഡു ട്വീറ്റ് ചെയ്തു. റായുഡുവിന്‍റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ച ആയിട്ടുണ്ട്.
സെലക്ടര്‍മാരുടെ തീരുമാനം സ്വാഗതം ചെയ്യുന്നതിന്‍റെ സൂചനയെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. അതേസമയം വിജയ് ശങ്കര്‍ ത്രീഡയമെന്‍ഷണല്‍ കളിക്കാരനാണെന്ന മുഖ്യസെലക്ടറുടെ അഭിപ്രായത്തിനുള്ള പരോക്ഷ വിമര്‍ശനമാണ് ട്വീറ്റെന്നും വാദമുണ്ട്. ലോകകപ്പ് ടീമിലേക്ക് റായുഡുവിന് പകരമായാണ് നാലാം നമ്പറില്‍ വിജയ് ശങ്കറെ ഉള്‍പ്പെടുത്തിയത്.
