Asianet News MalayalamAsianet News Malayalam

ആന്‍ഡേഴ്‌സണ്‍ നിര്‍ത്തുന്നില്ല; ആഷസില്‍ കളിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി 38കാരന്‍

 2003ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ആന്‍ഡേഴ്‌സണ്‍ തുടക്കത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2007ന് ശേഷം താരം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു.

Anderson sets sights on Ashes next year
Author
London, First Published Aug 28, 2020, 5:41 PM IST

ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ പേസ് ബൗളറാണ് ആന്‍േഡഴ്‌സണ്‍. 156 ടെസ്റ്റുകളില്‍ നിന്നാണ് 38കാരന്‍ ഇത്രയും വിക്കറ്റുകള്‍ നേടിയത്. 2003ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ആന്‍ഡേഴ്‌സണ്‍ തുടക്കത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2007ന് ശേഷം താരം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും താരം നേട്ടമുണ്ടാക്കി. 

ഏറെ നാളുകള്‍ക്ക് ശേഷം താരം ആദ്യ പത്തില്‍ തിരിച്ചെത്തുകയായിരുന്നു. നിലവില്‍ എട്ടാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍. ഇതിനിടെ മറ്റൊരു കാര്യം കൂടി ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ഓസ്‌ട്രേലിയില്‍ നടക്കുന്ന ആഷസില്‍ കളിക്കുകയെന്നുള്ളതാണത്. 2021ല്‍ 39 വയസ് പൂര്‍ത്തിയാവും ആന്‍ഡേഴ്‌സണ്. അത്രയും കാലം കളിക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ല. ഇതിനിയാണ് താരം തന്റെ ആഗ്രഹം വ്യക്തമാക്കിയത്.

ബിബിസി ചാനിലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്‍ഡേഴ്‌സണിന്റെ വാക്കുകള്‍.. ''അടുത്ത ആഷസിനുള്ള ഇംഗ്ലീഷ് ടീമില്‍ ഇടം പിടിക്കാന്‍ വേണ്ടുന്ന എല്ലാം ഞാന്‍ ചെയ്യും. എനിക്കിപ്പോഴും വിക്കറ്റുകളെടുക്കാനുള്ള കഴിവുണ്ട്. ശരീരം പൂര്‍ണമായും ഫിറ്റായി ഇരിക്കാന്‍ ശ്രദ്ധിക്കും. അതോടൊപ്പം പ്രകടനത്തില്‍ പുരോഗതി വരുത്തും. വരും മാസങ്ങളില്‍ നടക്കുന്ന പരമ്പരകളില്‍ വിക്കറ്റെടുക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ഓസ്‌ട്രേലിയയിലേക്കുള്ള വിമാനത്തില്‍ എനിക്കും ടിക്കറ്റ് കിട്ടും.'' ആന്‍ഡേഴ്‌സണ്‍ പറഞ്ഞുനിര്‍ത്തി. 

വിക്കറ്റ് വേട്ടയില്‍ മൂന്ന് താരങ്ങളാണ് ഇനി ആന്‍ഡേഴ്‌സണിന്റെ മുന്നിലുള്ളത്. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619) എന്നിവരാണ് അവര്‍.

Follow Us:
Download App:
  • android
  • ios