ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മൂന്ന് ജയങ്ങളിലും ബാറ്റുകൊണ്ടും ബോളുകൊണ്ടും റസല്‍ നിര്‍ണായക സംഭാവനയാണ് നല്‍കിയത്.

ജമൈക്ക: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേ്സിനായി ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ പുറത്തെടുക്കുന്ന വെടിക്കെട്ട് പ്രകടനത്തിന് കൈയടിച്ച് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. കഴിഞ്ഞ ദിവസം സൂപ്പര്‍മാന്‍ ഇന്നിംഗ്സിലൂടെ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെ തകര്‍ത്ത റസലിന്റെ ഇന്നിംഗ്സ് കണ്ടശേഷം ലാറ പറഞ്ഞത് ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഒന്നാം പേരുകരനായി റസല്‍ ഉണ്ടാവണം എന്നായിരുന്നു. പിന്നെയുള്ള 10 പേര്‍ ആരായാലും കുഴപ്പമില്ല എന്നും ലാറ വ്യക്തമാക്കി.

Scroll to load tweet…

ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മൂന്ന് ജയങ്ങളിലും ബാറ്റുകൊണ്ടും ബോളുകൊണ്ടും റസല്‍ നിര്‍ണായക സംഭാവനയാണ് നല്‍കിയത്. ഇന്നലെ ബംഗലൂരുവിനെതിരായ മത്സരം തോല്‍വിയുടെ വക്കില്‍ നിന്നാണ് റസല്‍ ഒറ്റക്ക് ജയിപ്പിച്ചത്. ജയത്തിലേക്ക് അവസാന മൂന്നോവറില്‍ 52 റണ്‍സും രണ്ടോവറില്‍ 30 റണ്‍സുമായിരുന്നു കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. ടിം സൗത്തി എറിഞ്ഞ പതിനെട്ടാം ഓവറില്‍ 29 റണ്‍സ് അടിച്ചാണ് റസല്‍ കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കിയത്.

വിവിധ ടി20 ലീഗുകളില്‍ മിന്നുന്ന പ്രകടനം തുടരുമ്പോഴും റസല്‍ ഏറെക്കാലമായി വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീമില്‍ നിന്ന് പുറത്താണ്.ഒമ്പത് മാസം മുമ്പാണ് റസല്‍ വിന്‍ഡീസിനായി അവസാനം ഏകദിനങ്ങളില്‍ കളിച്ചത്.