ഇന്ത്യയുടെ ഓരോ ക്രിക്കറ്റ് മത്സരം കഴിയുന്തോറും ഓരോ റെക്കോഡ് സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ് വിരാട് കോലി. മിക്കപ്പോഴും ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് കോലി സ്വന്തം പേരിലാക്കുന്നത്.

ലണ്ടന്‍: ഇന്ത്യയുടെ ഓരോ ക്രിക്കറ്റ് മത്സരം കഴിയുന്തോറും ഓരോ റെക്കോഡ് സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ് വിരാട് കോലി. മിക്കപ്പോഴും ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് കോലി സ്വന്തം പേരിലാക്കുന്നത്. പലരും കോലിയേയും സച്ചിനേയും താരതമ്യം ചെയ്യാറുണ്ട്. അത്തരമൊരു താരതമ്യമാണ് മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് നടത്തിയിരിക്കുന്നത്. 

സച്ചിനേക്കാള്‍ ഒരുപടി മുന്നിലാണ് കോലിയെന്നാണ് ഫ്‌ളിന്റോഫ് പറയുന്നത്. താരം തുടര്‍ന്നു... വിരാട് കോലി എക്കാലത്തേയും മികച്ച താരമാണ്. ചിലപ്പോള്‍ സച്ചിനേക്കാള്‍ മികച്ച താരം. സച്ചിനോട് താരതമ്യം ചെയ്യാവുന്ന ഒരു താരം വരില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. കോലി കളിക്കുന്നത് കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഈ ലോകകപ്പില്‍ കോലിയുടെ മികച്ച കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും ഫ്‌ളിന്റോഫ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയെയാണ് കോലിയും സംഘവും നേരിടുക.