Asianet News MalayalamAsianet News Malayalam

ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവൊക്കെ ഗംഭീരമായിരുന്നു; പക്ഷെ ഒരു പണി പിന്നാലെ വരുന്നുണ്ട്

ദേശീയ ടീമിന്റെ ഹെല്‍മെറ്റ് ധരിച്ചാണ് താരം കളിക്കാന്‍ ഇറങ്ങിയത്. ബിസിസിഐയുടെ നിയമാവലി പ്രകാരം ഈ ഹെല്‍മറ്റ് ആഭ്യന്തര ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.

another controversy for hardik pandya while return match
Author
Mumbai, First Published Feb 29, 2020, 5:58 PM IST

മുംബൈ: വിവാദങ്ങളുടെ തോഴനാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദി പാണ്ഡ്യ. കഴിഞ്ഞ ദിവസം താരം ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിരുന്നു. പരിക്ക് കാരണം നഷ്ടമായ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിരിച്ചെത്തുന്നത്. മുംബൈയില്‍ നടന്ന ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ ബാങ്ക് ഓഫ് ബറോഡയ്ക്കെതിരേ റിലയന്‍സ് 1 ടീമിനു വേണ്ടിയായിരുന്നു താരം കളിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരം മികച്ച പ്രകടനം പുറത്തെടുത്തു.

another controversy for hardik pandya while return match

തിരിച്ചുവരവിനിടയില്‍ മറ്റൊരു വിവാദം കൂടി അദ്ദേഹത്തിന്റെ കരിയറില്‍ സ്ഥാനം പിടിച്ചു. ഈ മത്സരത്തില്‍ പാണ്ഡ്യ ഉപയോഗിച്ച ഹെല്‍മെറ്റാണ് താരത്തെ കുഴിയില്‍ ചാടിച്ചത്. ദേശീയ ടീമിന്റെ ഹെല്‍മെറ്റ് ധരിച്ചാണ് താരം കളിക്കാന്‍ ഇറങ്ങിയത്. ബിസിസിഐയുടെ നിയമാവലി പ്രകാരം ഈ ഹെല്‍മറ്റ് ആഭ്യന്തര ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഉപയോഗിക്കുകയാണെങ്കില്‍ ബിസിസിഐ ലോഗോ മറയ്‌ക്കേണ്ടതുണ്ട്. എ്ന്നാല്‍ ഹാര്‍ദിക്കിന്റെ ഭാഗത്തുനിന്ന് അതുണ്ടായില്ല. 

ബിസിസിഐയുടെ ലോഗോ ഉള്‍പ്പെടുന്ന ഹെല്‍മറ്റ് ഉപയോഗിച്ച ഹാര്‍ദിക് നിയമലംഘനമാണ് നടത്തിയത്. താരത്തിനെതിരെ എന്ത് നടപടിയാണുണ്ടാവുകയെന്ന് അറിവായിട്ടില്ല. ദേശീയ മത്സരങ്ങളില്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റ് ആഭ്യന്തര മത്സരങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്നു ഉറപ്പുവരുത്താന്‍ 2014ല്‍ മാച്ച് അംപയര്‍മാരോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios