ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ജയിംസ് ആന്‍ഡേഴ്‌സണ് പിന്നാലെ ഒല്ലി സ്റ്റോണിനും രണ്ടാം ടെസ്റ്റ് നഷ്ടമാവും. പുറംവേദനയാണ് താരത്തിന് വിനയായത്. പരിശീലനത്തിനിടെയാണ് താരത്തിന് പുറംവേദന അനുഭവപ്പെട്ടത്. രണ്ടാം ആഴ്ചയെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. 

പരിക്ക് കാരണം ആന്‍ഡേഴ്‌സണ് 14ന് ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയില്ലെന്ന് ഔദ്യോഗിക വാര്‍ത്ത വന്നിരുന്നു. സ്‌റ്റോണിനും പരിക്കേറ്റതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. മിക്കവാറും ജോഫ്ര ആര്‍ച്ചറെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

രണ്ടാം ടെസ്റ്റില്‍ വിജയിച്ചെങ്കില്‍ മാത്രമെ ഇംഗ്ലണ്ടിന് ഒപ്പമെത്താന്‍ സാധിക്കൂ. ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ 251 റണ്‍സിനാണ് വിജയിച്ചത്.