Asianet News MalayalamAsianet News Malayalam

അപ്പീല്‍ ചെയ്യാന്‍ ഷാക്കിബിനെ പിരികയറ്റിയത് മറ്റൊരു ബംഗ്ലാദേശ് താരം! ടൈംഡ് ഔട്ട് വിവാദത്തില്‍ ട്വിസ്റ്റ്

നിയമപ്രകാരം മാത്യൂസ് ഔട്ടാണെന്നാണ് ഷാക്കിബിന്റെ പക്ഷം. എന്നാല്‍ അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണിതെന്നും മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

another fielder informed shakib to appeal agains angelo mathews 
Author
First Published Nov 7, 2023, 5:15 PM IST

ദില്ലി: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശ് - ശ്രീലങ്ക മത്സരത്തില്‍ ടൈംഡ് ഔട്ട് വിവാദത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസിന് ഒരു പന്ത് പോലും നേരിടനാവാതെ മടങ്ങേണ്ടിവന്നത്. നിയമം പറയുന്ന രണ്ട് മിനിറ്റുകള്‍ക്കകം അദ്ദേഹം ആദ്യ പന്ത് നേരിടാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ അപ്പീല്‍ ചെയ്യുകയും ദീര്‍ഘ നേരത്തെ ചര്‍ച്ചയ്ക്ക് അംപയര്‍മാര്‍ ഔട്ട് വിളിക്കുകയും ചെയ്തു.

നിയമപ്രകാരം മാത്യൂസ് ഔട്ടാണെന്നാണ് ഷാക്കിബിന്റെ പക്ഷം. എന്നാല്‍ അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണിതെന്നും മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റൊരു ട്വിസ്റ്റ് കൂടി ഉണ്ടായിരിക്കുകയാണ്. ടൈംഡ് ഔട്ടിനെ കുറിച്ച് ഷാക്കിബിന് ധാരണയായില്ലായിരുന്നു എന്നുള്ളതാണ് വാസ്തവം. ഷാക്കിബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ''പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെട്ട താരങ്ങളില്‍ ഒരാളാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ അപ്പീല്‍ ചെയ്താല്‍ മാത്യൂസ് ഔട്ടാണെന്ന് താരം എന്നെ ഓര്‍മപ്പെടുത്തി. അപ്പോഴാണ് അപ്പീല്‍ ചെയ്യുന്നത്. ഗൗരവത്തോടെയാണോ എന്ന് അംപയര്‍ ചോദിച്ചപ്പോള്‍ അതേയെന്ന് മറുപടിയും പറഞ്ഞു.'' ഷാക്കിബ് മത്സരശേഷം വ്യക്തമാക്കി.

നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ഇക്കാര്യം ഷാക്കിബിനെ ബോധ്യപ്പെടുത്തിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആ സമയത്ത് ഷാന്റോ ഷാക്കിബുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ എക്‌സില്‍ പ്രചരിക്കുന്നുണ്ട്. ചില പോസ്റ്റുകള്‍ വായിക്കാം.

തനിക്കെതിരെ ടൈം ഔട്ട് അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണെന്നും മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ''ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. രണ്ട് മിനിറ്റിനുള്ളില്‍ തയാറായി ഞാന്‍ ക്രീസിലെത്തിയിരുന്നു. പക്ഷെ എന്റെ ഹെല്‍മെറ്റ് തകരാറിലായി.അതുകൊണ്ടാണ് ആദ്യ പന്ത് നേരിടാന്‍ താമസിച്ചത്. എനിക്കെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്റെ സാമാന്യബുദ്ധി എവിടെപ്പോയെന്ന് എനിക്കറിയില്ല. ഷാക്കിബും ബംഗ്ലാദേശും ചെയ്തത് നാണംകെട്ട പരിപാടിയായി പോയി.'' മാത്യൂസ് വ്യക്തമാക്കി. 

ഷാക്കിബ് എറിഞ്ഞ ശ്രീലങ്കന്‍ ഇന്നിംഗ്‌സിലെ 26-ാം ഓവറിലാണ് മാത്യൂസ് ക്രീസിലെത്തി ആദ്യ പന്ത് നേരിടാന്‍ വൈകിയതിന് ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയത്.

ദ്രാവിഡല്ല! ആ നിര്‍ണായക തീരുമാനം രോഹിത് സ്വയമെടുത്തത്; വഴിത്തിരിവായ നീക്കത്തെ കുറിച്ച് ബാറ്റിംഗ് കോച്ച്

Follow Us:
Download App:
  • android
  • ios