ആസിഫിനൊപ്പം ജേസണ്‍ ഹോള്‍ഡറും ഇന്ന് രാജസ്ഥാനില്‍ അരങ്ങേറ്റം നടത്തും. ഹോള്‍ഡര്‍ക്ക് പുറമെ, ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ടീമിലെ വിദേശികള്‍.
ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിട്ട മലയാളി താരം കെ എം ആസിഫ് രാജസ്ഥാന്‍ റോയല്‍സില്‍ അരങ്ങേറ്റത്തിന്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനുള്ള പ്ലെയിംഗ് ഇലവന്‍ പുറത്തുവിട്ടപ്പോള്‍ ആസിഫും ടീമിലുള്‍പ്പെട്ടു. അബ്ദുള്‍ ബാസിത്താണ് രാജസ്ഥാന്‍ സ്‌ക്വാഡിലുള്ള മറ്റൊരു താരം. എന്നാല്‍ ബാസിത് അവസാന പതിനൊന്നിലില്ല. ആസിഫിന് പുറമെ, ക്യാപ്റ്റന്‍ സഞജുവും ദേവ്ദത്ത് പടിക്കലുണ് രാജസ്ഥാനിലെ മലയാളികള്‍. 2018 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ആസിഫ്. ഇക്കഴിഞ്ഞ താരലേലത്തിലാണ് രാജസ്ഥാന്‍ പേസറെ സ്വന്തമാക്കിയത്.
ആസിഫിനൊപ്പം ജേസണ്‍ ഹോള്‍ഡറും ഇന്ന് രാജസ്ഥാനില്‍ അരങ്ങേറ്റം നടത്തും. ഹോള്‍ഡര്‍ക്ക് പുറമെ, ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ടീമിലെ വിദേശികള്‍. യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ സ്പിന്നര്‍മാരാരായി ടീമിലെത്തി. റിയാന്‍ പരാഗിന്റെ സഹായവും ഇരുവര്‍ക്കും ലഭിക്കും. പേസര്‍മാരായി ആസിഫിനെ കൂടാതെ ട്രന്റ് ബോള്‍ട്ട് ടീമിലുണ്ട്. ഹോള്‍ഡറും ഒരുകൈ നോക്കും.

അതേസമയം, മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ടോസ് നഷ്ടമായി. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രമിന്റെ അഭാവത്തിലാണ് ഭുവനേശ്വര്‍ ക്യാപ്റ്റനായത്.
രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മയെര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍.
ഡൊണവോണ്‍ ഫെരൈറ, ദ്രുവ് ജുറല്‍, നവ്ദീപ് സൈനി, മുരുകന്‍ അശ്വിന്‍ എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംപാക്റ്റ് പ്ലെയേഴ്‌സ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ആദില്‍ റഷീദ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍, ഫസല്‍ഹഖ് ഫാറൂഖി.
അബ്ദുള്‍ സമദ്, മായങ്ക് ദാഗര്‍, ഉപേദ്ര യാദവ്, മായങ്ക് മര്‍കണ്ഡെ എന്നിവര്‍ ഇംപാക്ട് പ്ലെയേഴ്‌സാവും.
തന്ത്രങ്ങളുടെ സമ്പുരാനായി സഞ്ജു; രാജസ്ഥാന്‍റെ ഇംപാക്‌ട് പ്ലെയറായി പവര്‍പ്ലേ ജീനിയസ് വരാനിട
