ഇന്ത്യന്‍ പേസ് എക്‌സ്‌പ്രസ് ജസ്‌പ്രീത് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്ന 25 പേരില്‍ നടി അനുപമ പരമേശ്വരനുമുണ്ടായിരുന്നു. ഇത് വലിയ വാര്‍ത്തയും ഗോസിപ്പുമായതോടെ ബൂമ്രയുമായി തനിക്ക് സൗഹൃദം മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കി അന്ന് അനുപമ രംഗത്തെത്തി. ബൂമ്ര അനുപമയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു. 

ഇതോടെ ഗോസിപ്പുകള്‍ അവസാനിച്ചെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ തെലുങ്ക് സിനിമ രാക്ഷസുഡുവിന്‍റെ പ്രചാരണ പരിപാടിക്കിടെ അനുപയോട് ബൂമ്രയെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നു. ഗോസിപ്പുകളോട് പ്രതികരിക്കാനില്ല എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അനുപമ ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രേക്ഷകശ്രദ്ധ നേടിയ തമിഴ് ചിത്രം രാക്ഷസന്‍റെ തെലുങ്ക് റീമേക്കാണ് ബെല്ലംകൊണ്ട ശ്രീനിവാസ് നായകനും അനുപമ പരമേശ്വരന്‍ നായികയുമാകുന്ന രാക്ഷസുഡു. തമിഴ് പതിപ്പിലെത്തിയ ശരവണന്‍ തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്നെ സൈക്കോ വില്ലനായി എത്തുന്നത്. രാക്ഷസനില്‍ അഭിനയിച്ച നിരവധി താരങ്ങളും തെലുങ്ക് റീമേക്കിലും എത്തുന്നുണ്ട്. അടുത്ത മാസം ചിത്രം പ്രദര്‍ശനത്തിനെത്തും.