മിയാമിയിലേക്ക് വിരാടിനൊപ്പം യാത്രചെയ്യുന്ന അനുഷ്കയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

മിയാമി: ഷാരൂഖ് ഖാന്‍ ചിത്രം സീറോക്ക് ശേഷം അനുഷ്ക ശര്‍മ്മ ചിത്രങ്ങളൊന്നും കരാര്‍ ചെയ്തിട്ടില്ല. സിനിമയില്‍ നിന്നുവിട്ട് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കോലിക്കൊപ്പം സമയം ചെലവിടുകയാണ് താരമിപ്പോള്‍. ലോകകപ്പിന് ശേഷം വെസ്റ്റ് ഇന്‍റീസിനെതിരായ പരമ്പരയ്ക്ക് മിയാമിയിലേക്കുള്ള യാത്രയിലും കോലിക്കൊപ്പം അനുഷ്കയുണ്ട്. 

View post on Instagram

മിയാമിയിലേക്ക് വിരാടിനൊപ്പം യാത്രചെയ്യുന്ന അനുഷ്കയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം അനുഷ്കയും കോലിയും ഇംഗ്ലണ്ടില്‍ കുറച്ച് സമയം ചെലവഴിച്ചിരുന്നു. സീറോക്ക് ശേഷം അനുഷ്ക സിനിമ ചെയ്യാത്താതിനെ തുടര്‍ന്ന് താരം ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് അനുഷ്ക മറുപടി നല്‍കിയിരുന്നു.

View post on Instagram

ഒരു നടി വിവാഹിതയായാല്‍ അടുത്തഘട്ടം ആള്‍ക്കാര്‍ സംസാരിക്കുക അവള്‍ ഗര്‍ഭിണിയായോ എന്നാണ്. ഇത് മര്യാദയല്ല. ഓരോ ആള്‍ക്കാരെയും അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കൂ. തോക്കില്‍ കയറി വെടിവയ്‍ക്കേണ്ട ആവശ്യമെന്താണ്. എല്ലാത്തിനും വിശദീകരണം തരേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. താൻ എന്തിന് വിശദീകരിക്കണമെന്നും അനുഷ്‍ക ചോദിച്ചിരുന്നു. തന്‍റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താൻ വിവാഹം ചെയ്‍തതെന്നും അനുഷ്‍ക ശര്‍മ്മ പറഞ്ഞു.