വിരാട് കോലിക്കും അനുഷ്ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അനുഷ്ക ശര്‍മ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ആഗസ്റ്റിലാണ് മാതാപിതാക്കള്‍ ആവാന്‍ പോവുകയാണെന്ന് ദമ്പതികള്‍ പ്രഖ്യാപിച്ചത്. 

വിരാട് കോലി ട്വിറ്ററിലൂടെയാണ് പെണ്‍കുഞ്ഞിന്‍റെ പിതാവായ വിവരം പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടേയും സ്നേഹത്തിനും ആശംസയ്ക്കും നന്ദിയുണ്ടെന്നും കോലി ട്വീറ്റില്‍ വിശദമാക്കുന്നു. ഡിസംബര്‍ 2017ലാണ് ഇരുവരും വിവാഹിതരായത്.