മാക്സ്‌വെല്ലിനെ ടീമിലെടുക്കുകയാണെങ്കില്‍ അടിസ്ഥാന വിലക്ക് തന്നെ ടീമിലെടുക്കുന്നതാണ് നല്ലത്. അതല്ലാതെ 10 കോടിയൊക്കെ കൊടുത്ത് സ്വന്തമാക്കുന്നവരുടെ തലയില്‍ തലച്ചോറിന്‍റെ സ്ഥാനത്ത് പാറക്കല്ലാണെന്ന് പറയേണ്ടിവരും.

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന് 10 കോടി രൂപയൊക്കെ പ്രതിഫലമായി നല്‍കുന്നത് മണ്ടത്തരമാണെന്ന് മുന്‍ കിവീസ് താരം സ്കോട്ട് സ്റ്റൈറിസ്. കഴിഞ്ഞ അഞ്ചോ ആറോ ഐപിഎല്‍ എടുത്താന്‍ മാക്സ്‌വെല്ലിന്‍റെ പ്രകടനം നിരാശാജനകമാണെന്നും സ്റ്റൈറിസ് പറഞ്ഞു.

മാക്സ്‌വെല്ലിനെ ടീമിലെടുക്കുകയാണെങ്കില്‍ അടിസ്ഥാന വിലക്ക് തന്നെ ടീമിലെടുക്കുന്നതാണ് നല്ലത്. അതല്ലാതെ 10 കോടിയൊക്കെ കൊടുത്ത് സ്വന്തമാക്കുന്നവരുടെ തലയില്‍ തലച്ചോറിന്‍റെ സ്ഥാനത്ത് പാറക്കല്ലാണെന്ന് പറയേണ്ടിവരും. ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ ആരെങ്കിലും മാക്സ്‌വെല്ലിനെ സ്വന്തമാക്കുകയാണെങ്കില്‍ അടിസ്ഥാനവിലക്ക് ടീമിലെടുക്കുന്നതാണ് ബുദ്ധിപരമായ കാര്യം.

മാക്സ്‌വെല്ലിനെ ടീമിലെടുക്കുന്ന കുപ്പിയില്‍ ഇടിമിന്നല്‍ പതിച്ചാല്‍ ഭാഗ്യം വരുമെന്ന് പ്രതീക്ഷിക്കുന്നത് പോലെയാണ്. കാരണം കഴിഞ്ഞ അഞ്ചോ ആറോ സീസണുകളിലായി ഐപിഎല്ലില്‍ മാക്സ്‌വെല്ലിന്‍റെ പ്രകടനം തന്നെയാണെന്നും സ്റ്റൈറിസ് പറഞ്ഞു.

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 10.75 കോടി രൂപക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബ് ആണ് മാക്സ്‌വെല്ലിനെ സ്വന്തമാക്കിയത്. എന്നാല്‍ 13 കളികളില്‍ 108 റണ്‍സ് മാത്രമാണ് മാക്സ്‌വെല്‍ നേടിയത്. ഒരു അര്‍ധസെഞ്ചുറിയോ സിക്സോ നേടാന്‍ കഴിയാതിരുന്ന മാക്സ്‌വെല്ലിന്‍റെ പ്രഹരശേഷിയാകട്ടെ 101.88 മാത്രമായിരുന്നു. ഈ സീസണിലെ താരലേലത്തിന് മുന്നോടിയായി മാക്സ്‌വെല്ലിനെ കിംഗ്സ് ഇലവന്‍ കൈവിടുകയും ചെയ്തു.