വെറും 61 മത്സരങ്ങളില്‍ 97 വിക്കറ്റ് വീഴ്ത്തിയാണ് അര്‍ഷ്ദീപ് അതിവേഗം റെക്കോര്‍ഡ് സ്വന്തമാക്കിയത്.

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും ബെന്‍ ഡക്കറ്റിനെയും വീഴ്ത്തി റെക്കോര്‍ഡിട്ട് ഇന്ത്യൻ പേസര്‍ അര്‍ഷ്ദീപ് സിംഗ്. ഇന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടം അര്‍ഷ്ദീപ് സ്വന്തമക്കി.

വെറും 61 മത്സരങ്ങളില്‍ 97 വിക്കറ്റ് വീഴ്ത്തിയാണ് അര്‍ഷ്ദീപ് അതിവേഗം റെക്കോര്‍ഡ് സ്വന്തമാക്കിയത്. 80 മത്സരങ്ങളില്‍ 96 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ റെക്കോര്‍ഡാണ് അര്‍ഷ്ദീപ് ഇന്ന് മറികടന്നത്. പേസര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍(87 മത്സരങ്ങളില്‍ 90 വിക്കറ്റ്) വിക്കറ്റ്, ജസ്പ്രീത് ബുമ്ര(70 മത്സരങ്ങളില്‍ 89 വിക്കറ്റ്), ഹാര്‍ദ്ദിക് പാണ്ഡ്യ(110 മത്സരങ്ങളില്‍ 89 വിക്കറ്റ്) എന്നിവരാണ് അര്‍ഷ്ദീപ് സിംഗിന് പിന്നിലുള്ളത്.

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയുടെ ഫലം പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍

2022 ജൂലൈയില്‍ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ അര്‍ഷ്ദീപ് വെറും രണ്ടരവര്‍ഷം കൊണ്ടാണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യൻ ബൗളര്‍മാരില്‍ നമ്പര്‍ വണ്ണായത്. ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് ടി20 ക്രിക്കറ്റില്‍ അര്‍ഷ്ദീപിന്‍റെ ഏറ്റവും മികച്ച ബൗളിംഗ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത അര്‍ഷ്ദീപ് സിംഗ് തന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ അപകടകാരിയായ ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ വീഴ്ത്തിയാണ് ചാഹലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

Scroll to load tweet…

അര്‍ഷ്ദീപിന്‍റെ പന്തില്‍ സാള്‍ട്ടിനെ സഞ്ജു സാംസണ്‍ കൈയിലൊതുക്കി. തന്‍റെ രണ്ടാം ഓവറില്‍ ഇംഗ്ലണ്ടിന്‍രെ മറ്റൊരു ഓപ്പണറായ ബെന്‍ ഡക്കറ്റിനെ റിങ്കു സിംഗിന്‍റെ കൈകളിലെത്തിച്ച് അര്‍ഷ്ദീപ് റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക