ഓവല്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഓസ്ട്രേലിയയെ 225 റണ്‍സിന് പുറത്താക്കി നിര്‍ണായകമായ 69 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് റണ്‍സെടുത്തു. സ്റ്റീവ് സ്മിത്തിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ഓസ്ട്രേലിയയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. സീരിസിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സ്മിത്ത് 80 റണ്‍സെടുത്ത് പുറത്തായി. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷാനെയാണ് മുന്‍നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍. വാലറ്റത്ത്  നഥാന്‍ ലിയോണും(25), പീറ്റര്‍ സിഡിലും(18) മികച്ച പ്രകടനം നടത്തിയതും ഓസീസിന് തുണയായി. 

ജോഫ്രെ ആര്‍ച്ചറുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ആര്‍ച്ചര്‍ ആറു വിക്കറ്റ് വീഴ്ത്തി. സാം കുറന്‍ മൂന്നും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി. 62 റണ്‍സ് വഴങ്ങിയായിരുന്നു ആര്‍ച്ചറുടെ ആറ് വിക്കറ്റ് നേട്ടം. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു. 

സ്കോര്‍: ഇംഗ്ലണ്ട് 294, 9/0, ഓസ്‍ട്രേലിയ 225.