സ്റ്റീവ് സ്മിത്ത് (Steven Smith) ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായി തിരിച്ചെത്തുന്നു എന്നുളളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. കൊവിഡ് രോഗിക്കൊപ്പമിരുന്നതോടെയാണ് പാറ്റ് കമ്മിന്‍സിന് (Pat Cummins ) മത്സരം നഷ്ടമായത്.
അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ (Ashes Series) പകല്‍-രാത്രി ടെസ്റ്റില്‍ ഓസ്‌ട്രേലിയ (Australia) ആദ്യം ബാറ്റ് ചെയ്യും. അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിന് (England) ടോസ് നഷ്ടമാവുകയായിരുന്നു. സ്റ്റീവ് സ്മിത്ത് (Steven Smith) ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായി തിരിച്ചെത്തുന്നു എന്നുളളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. കൊവിഡ് രോഗിക്കൊപ്പമിരുന്നതോടെയാണ് പാറ്റ് കമ്മിന്‍സിന് (Pat Cummins ) മത്സരം നഷ്ടമായത്. താരത്തിന്റെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. മൈക്കല്‍ നെസറാണ് കമ്മിന്‍സിന്റെ പകരക്കാരന്‍.
ഇംഗ്ലീഷ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സീനിയര്‍ താരങ്ങളായ സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ തിരിച്ചെത്തി. മാര്‍ക് വുഡ്, ജാക്ക് ലീച്ച് എന്നിവരാണ് പുറത്തായത്. സ്പിന്നര്‍മാരില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട്്, ബെന്‍ സ്‌റ്റോക്‌സ്, ഒല്ലി പോപ്പ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ഒല്ലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേ റിച്ചാര്‍ഡ്‌സണ്‍, നഥാന്‍ ലിയോണ്‍.
