പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് (Josh Hazlewood) പകരം ജേ റിച്ചാര്‍ഡ്‌സണ്‍ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കും. ഒന്നാം ടെസ്റ്റില്‍ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ (David Warner) രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.
അഡ്‌ലെയ്ഡ്: നാളെ ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ (Ashes Series) രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ (Australia) ടീമില്‍ ഒരുമാറ്റം. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് (Josh Hazlewood) പകരം ജേ റിച്ചാര്‍ഡ്‌സണ്‍ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കും. ഒന്നാം ടെസ്റ്റില്‍ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ (David Warner) രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായിട്ടാണ് നടക്കുക.
ഓസ്ട്രേലിയക്ക് വേണ്ടി രണ്ട് ടെസ്റ്റ് മാത്രമാണ് റിച്ചാര്‍ഡ്‌സണ്‍ കളിച്ചിട്ടുള്ളത്. 2019ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു അവസാന മത്സരം. അതേസമയം ഇംഗ്ലണ്ട് പന്ത്രണ്ടംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. അവസാന ഇലവന്‍ ടോസ് തൊട്ടുമുമ്പ് പുറത്തുവിടും. ആദ്യ മത്സരത്തില്‍ നിന്ന് ഒരു മാറ്റം ഇംഗ്ലണ്ട് വരുത്തിയിട്ടുണ്ട്. ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് ടീമിലെത്തി. മാര്‍ക്ക് വുഡിന് പകരം ഇവരില്‍ ഒരാള്‍ കൡക്കും.
ഓസ്‌ട്രേലിയ: മാര്‍കസ് ഹാരിസ്, ഡേവിഡ് വാര്‍ണര്‍, മര്‍ണസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേ റിച്ചാര്‍ഡ്‌സണ്‍.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, ഹസീബ് ഹമീദ്, ജാക്ക് ലീച്ച്, ഡേവിഡ് മലാന്‍, ഒല്ലി പോപ്പ്, ഒല്ലി റോബിന്‍സണ്‍, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്.
