പുറത്താവുന്നതിന് മുമ്പ് റൂട്ടിന്റെ തന്നെ മറ്റൊരു വീഡിയ വൈറലായി. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് നാഭിയില്‍ ഇടിക്കുന്നതായിരുന്നു അത്. പന്ത് തട്ടിയ ഉടനെ റൂട്ട് നിലത്ത് കിടന്ന ഉരുണ്ടെങ്കിലും കമ്മന്റേറ്റര്‍മാര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ (Ashes Series) രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് (England) തോല്‍വിയേറ്റുവാങ്ങി. ഓസ്‌ട്രേലിയക്കെതിരെ (Australia) അഡ്‌ലെയ്ഡില്‍ പകല്‍-രാത്രി ടെസ്റ്റില്‍ 275 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്. 468 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാംദിനം 192ന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ജോ റൂട്ട് (Joe Root) ഉള്‍പ്പെടെയുള്ളവര്‍ നാലാംദിനം തന്നെ മടങ്ങിയിരുന്നു.

24 റണ്‍സ് മാത്രമാണ് റൂട്ടിന് നേടാന്‍ സാധിച്ചിരുന്നത്. പുറത്താവുന്നതിന് മുമ്പ് റൂട്ടിന്റെ തന്നെ മറ്റൊരു വീഡിയ വൈറലായി. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് നാഭിയില്‍ ഇടിക്കുന്നതായിരുന്നു അത്. പന്ത് തട്ടിയ ഉടനെ റൂട്ട് നിലത്ത് കിടന്ന ഉരുണ്ടെങ്കിലും കമ്മന്റേറ്റര്‍മാര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. 

Scroll to load tweet…

കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വെസ് കാലിസ്, മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് എന്നിവരെല്ലാം ചിരി നിര്‍ത്താന്‍ പാടുപെടുകയായിരുന്നു. റൂട്ടാവട്ടെ വേദനകൊണ്ട് പുളയുന്നു. ഓസീസ് താരങ്ങളും അംപയര്‍മാരും റൂട്ടിനടുത്തേക്ക് ഓടിയെത്തി. പിന്നാലെ ഇംഗ്ലീഷ് മെഡിക്കല്‍ സംഘവും ഗ്രൗണ്ടിലേക്ക്. 

Scroll to load tweet…

മിനിറ്റുകള്‍ക്ക് ശേഷമാണ് റൂട്ടിന് എഴുന്നേറ്റ് നില്‍ക്കാനായത്. ബാറ്റിങ് തുടരാന്‍ വേദന സംഹാരികള്‍ കഴിക്കേണ്ടിവരെ വന്നു. എന്നിട്ടും വേദന വിട്ടുമാറിയില്ല. ഷോട്ടുകള്‍ കളിക്കാനും റണ്‍സ് ഓടിയെടുക്കാനും റൂട്ട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. പിന്നാലെ സ്റ്റാര്‍ക്കിന്റെ പന്തില്‍ റൂട്ട് പുറത്തായി.