Asianet News MalayalamAsianet News Malayalam

'ധോണി ഇന്ത്യക്കായി അവസാന മത്സരം കളിച്ചുകഴിഞ്ഞു'; ആരാധകരെ കരയിക്കും നെഹ്‌റയുടെ വാക്കുകള്‍

പ്രായം 39 പിന്നിട്ടെങ്കിലും ഐപിഎല്ലിലൂടെ ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കേ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സഹ താരമായിരുന്ന ആശിഷ് നെഹ്‌റ

Ashish Nehra feels MS Dhoni played last game for Team India
Author
Delhi, First Published Aug 2, 2020, 2:14 PM IST

ദില്ലി: ടീം ഇന്ത്യയില്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ ഭാവി വലിയ ചോദ്യചിഹ്നമായിട്ട് ഒരു വര്‍ഷത്തിലേറെയായി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ധോണി ഇന്ത്യക്കായി അവസാനം പാഡണിഞ്ഞത്. പ്രായം 39 പിന്നിട്ടെങ്കിലും ഐപിഎല്ലിലൂടെ ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സഹ താരമായിരുന്ന ആശിഷ് നെഹ്‌റ. 

Ashish Nehra feels MS Dhoni played last game for Team India

'ധോണി സന്തോഷത്തോടെ ഇന്ത്യക്കായി അവസാന മത്സരം കളിച്ചുകഴിഞ്ഞു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ധോണിക്ക് ഒന്നും തെളിയിക്കാനില്ല. ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാത്തതു കൊണ്ടാണ് മാധ്യമങ്ങള്‍ അദേഹത്തിന്‍റെ ഭാവി ചര്‍ച്ച ചെയ്യുന്നത്. എന്താണ് പദ്ധതിയെന്ന് ധോണിക്കേ പറയാനാകൂ. ധോണിയുടെ കരിയര്‍ നിര്‍ണയിക്കാന്‍ ഈ ഐപിഎല്‍ സീസണിന് പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് തോന്നുന്നില്ല' എന്നും നെഹ്‌റ പറഞ്ഞു. 

Ashish Nehra feels MS Dhoni played last game for Team India

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിയിലാണ് ധോണി അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ധോണി ഉടന്‍ വിരമിക്കുമെന്ന് ഇതിനു ശേഷം പലപ്പോഴും അഭ്യൂഹങ്ങള്‍ ശക്തമായി. ടെസ്റ്റില്‍ നിന്ന് 2014ല്‍ പാഡഴിച്ചിരുന്നു ധോണി. കൊവിഡ് കാരണം വൈകിയ ഐപിഎല്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങാനിരിക്കേ ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണിയുടെ ക്രിക്കറ്റ് ഭാവി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. 

Ashish Nehra feels MS Dhoni played last game for Team India

മുപ്പത്തിയെട്ടുകാരനായ ധോണിയെ വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ നേരത്തെ ഒഴിവാക്കിയിരുന്നു. ധോണി 350 ഏകദിനങ്ങളും 90 ടെസ്റ്റും 98 ടി20യും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 10773ഉം ടെസ്റ്റില്‍ 4876ഉം ട്വന്‍റി 20യില്‍ 1617 റണ്‍സും നേടി. വിക്കറ്റിന് പിന്നില്‍ 829 പേരെ പുറത്താക്കാനും മഹിക്കായി. ഐസിസി ഏകദിന- ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഏക നായകനാണ് ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ധോണി ഈ സീസണിലും നയിക്കും.

കോലിയുടെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് പാകിസ്ഥാനെതിരെ: പ്രശംസിച്ച് ഗംഭീര്‍

അയര്‍ലന്‍ഡിനെതിരെ മൂന്ന് വിക്കറ്റ്; ആദില്‍ റഷീദിന് ചരിത്ര നേട്ടം

Follow Us:
Download App:
  • android
  • ios