പാകിസ്ഥാന്‍ രാഷ്ട്രീയ നിരീക്ഷന്‍ സെയ്ദ് ഹമീദിന്റെ ഒരു ട്വീറ്റാണ് അതിന് പിന്നില്‍. ഇന്ത്യന്‍ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണം നേടിതന്ന നീരജ് ചോപ്രയും നെഹ്‌റയുടെ പേരും അദ്ദേഹത്തെ ആശയക്കുഴപ്പിത്താലാക്കുകയായിരുന്നു.

ദില്ലി: ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം നേടിയിട്ട് മൂന്ന് മാസം പൂര്‍ത്തിയാകുന്നു. പ്രധാന പരിശീലകന്‍ ആശിഷ് നെഹ്‌റയ്ക്ക് കീഴിലായിരുന്നു ഗുജറാത്തിന്റെ നേട്ടം. പിന്നാലെ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയില്‍ കമന്റേറ്ററായും അദ്ദേഹം ജോലി ചെയ്തു. അപ്പോള്‍ മുന്‍ ഇന്ത്യന്‍ താരത്തിന്റെ പേര് ആരും അധികം പറഞ്ഞുകേട്ടിരുന്നില്ല. എന്നാല്‍ ഇന്ന്, നെഹ്‌റയുടെ പേര് സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗാണ്. അതും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് പോലുമില്ലാത്ത നെഹ്‌റ. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനും നെഹ്‌റയെ ട്രന്‍ഡിംഗാക്കിയതില്‍ പങ്കുണ്ട്.

എന്നാല്‍ യഥാര്‍ത്ഥ കാരണം വേറെയാണ്. പാകിസ്ഥാന്‍ രാഷ്ട്രീയ നിരീക്ഷന്‍ സെയ്ദ് ഹമീദിന്റെ ഒരു ട്വീറ്റാണ് അതിന് പിന്നില്‍. ഇന്ത്യന്‍ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണം നേടിതന്ന നീരജ് ചോപ്രയും നെഹ്‌റയുടെ പേരും അദ്ദേഹത്തെ ആശയക്കുഴപ്പിത്താലാക്കുകയായിരുന്നു. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയില്‍ പാകിസ്ഥാന്‍ താരം അര്‍ഷദ് നദീം സ്വര്‍ണം നേടിയിരുന്നു.

Scroll to load tweet…

90 മീറ്റര്‍ മറികടന്നാണ് നദീം സ്വര്‍ണം സ്വന്തമാക്കിയത്. ഈ നേട്ടത്തെ നീരജിന്റെ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ പ്രകടനവുമായാണ് ഹമീദ് താരതമ്യം ചെയ്യാന്‍ ഉദേശിച്ചത്. എന്നാല്‍ ട്വീറ്റില്‍ നീരജിന് പകരം നെഹ്‌റയുടെ പേരാണ് വന്നത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''നദീമിന്റെ വിജയത്തിന്റെ മധുരമേറും. കാരണം, പാകിസ്ഥാന്‍ താരം തകര്‍ത്തത് ഇന്ത്യന്‍ ജാവലിന്‍ ത്രോ ഹീറോ ആശിഷ് നെഹ്‌റയെയാണ്. അവസാന മത്സരത്തില്‍ ആശിഷ്, അര്‍ഷദ് നദീമിനെ തോല്‍പ്പിച്ചിരുന്നു. മധുര പ്രതികാരമായിരുന്നത്.'' ഹമീദ് കുറിച്ചിട്ടു.

Scroll to load tweet…

ഇതോടെ ട്വീറ്റ് ട്രോളര്‍മാര്‍ ഏറ്റെടുത്തു. നെഹ്‌റ ട്രന്‍ഡിംഗില്‍ വരികയും ചെയ്തു. സെവാഗും പരിഹാസം ഏറ്റെടുത്തു. ''ആശിഷ് നെഹ്‌റയിപ്പോള്‍ യുകെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്.'' എന്ന് പരിഹാസത്തോടെ സെവാഗ് കുറിച്ചിട്ടു. വേറെയും രസകരമായ കമന്റുകള്‍ ട്വിറ്ററില്‍ കാണാം.

Scroll to load tweet…

അദ്ദേഹത്തിന് ട്വീറ്റില്‍ സംഭവിച്ച മറ്റ് അബദ്ധങ്ങളും ട്രോളര്‍മാര്‍ ചൂണ്ടികാണിക്കുന്നുണ്ട്. അതിലൊന്ന്, ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് പങ്കെടുത്തിരുന്നില്ലെന്നുള്ളുതാണ്. വേറൈാന്ന് നെഹ്‌റ ട്രന്‍ഡിംഗായി എന്നുള്ളതും.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…