94 തവണ ബാറ്റര്‍മാരുടെ സ്റ്റംപിളക്കിയിട്ടുള്ള അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് അശ്വിന്‍ ഇന്നലെ തകര്‍ത്തത്. കപില്‍ ദേവ്(88), മുഹമ്മദ് ഷമി(66), രവീന്ദ്ര ജഡേജ(64), ബി ചന്ദ്രശേഖര്‍(64) എന്നിവരാണ് എതിര്‍ബാറ്റര്‍മാരെ 50 കൂടുതല്‍ തവണ ബൗള്‍ഡാക്കിയിട്ടുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍.
ഡൊമനിക്ക: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കയിതിന് ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ മറുപടി നല്‍കിയ ആര്‍ അശ്വിന്‍ ഒരു പിടി റെക്കോര്‍ഡുകളും എറിഞ്ഞിട്ടിരുന്നു. വിന്‍ഡീസ് ഓപ്പണറും മുന്‍ താരം ശിവ്നരെയ്ന്‍ ചന്ദര്‍പോളിന്‍റെ മകനുമായ ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളിനെ ബൗള്‍ഡാക്കിയാണ് അശ്വിന്‍ വിന്‍ഡീസ് തകര്‍ച്ചക്ക് തുടക്കമിട്ടത്.
ഇതോടെ അച്ഛനെയും മകനെയും പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കിയ അശ്വിന്‍ ഒപ്പം മറ്റൊരു അപൂര്‍ റെക്കോര്‍ഡ് കൂടിയാണ് എറിഞ്ഞിട്ടത്. ടാഗ്‌നരെയ്നെ ബൗള്‍ഡാക്കിയതിലൂടെ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ തവണ എതിര്‍ ബാറ്റര്‍മാരെ ബൗള്‍ഡാക്കിയ ബൗളറെന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. 95 തവണയാണ് അശ്വിന്‍ ടെസ്റ്റില്‍ എതിര്‍ ബാറ്റര്‍മാരെ ബൗള്‍ഡാക്കിയത്.
94 തവണ ബാറ്റര്‍മാരുടെ സ്റ്റംപിളക്കിയിട്ടുള്ള അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് അശ്വിന്‍ ഇന്നലെ തകര്‍ത്തത്. കപില്‍ ദേവ്(88), മുഹമ്മദ് ഷമി(66), രവീന്ദ്ര ജഡേജ(64), ബി ചന്ദ്രശേഖര്‍(64) എന്നിവരാണ് എതിര്‍ബാറ്റര്‍മാരെ 50 കൂടുതല്‍ തവണ ബൗള്‍ഡാക്കിയിട്ടുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍.
ആന്‍ഡേഴ്‌സണെ മറികടന്നു! അഞ്ച് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ നാഴികക്കല്ല് പിന്നിട്ട് ആര്‍ അശ്വിന്‍
ഇതിന് പുറമെ ബൗളിംഗ് കരിയറിലെ 175 ഇന്നിംഗ്സുകള്‍ പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തെത്താനും അശ്വിനായി. 479 വിക്കറ്റാണ് അശ്വിന്‍റെ പേരിലുള്ളത്. 611 വിക്കറ്റെടുത്തിട്ടുള്ള മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 474 വിക്കറ്റ് വീഴ്ത്തിയിരുന്ന അനില്‍ കുംബ്ലെ ആണ് മൂന്നാമത്.