നിര്‍ണായക മത്സരത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് പാകിസ്ഥാന്‍റെ പ്രതീക്ഷ. ബാബറും മുഹമ്മദ് റിസ്‌വാനും നല്‍കുന്ന തുടക്കം പാക് ടീമിന് നിര്‍ണായകമാകും. ഇന്ത്യക്കെതിരെ മുഹമ്മദ് റിസ്‌വാന്‍റെ(42 പന്തില്‍ 43) പോരാട്ടത്തിന് ഇടയിലും പാകിസ്ഥാന്‍ 147ല്‍ പുറത്തായിരുന്നു.
ഷാര്‍ജ: ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ടോസേ നേടിയ ഹോങ്കോങ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ പാകിസ്ഥാനും ഹോങ്കോങ്ങും ഇന്ത്യയോട് തോറ്റിരുന്നു എന്നതിനാല്‍ ഇന്ന് ജയിക്കുന്നവർ സൂപ്പർ ഫോറിലെ അവസാന ടീമാവും. അഫ്‌ഗാനിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ ഇതിനകം സൂപ്പര്‍ ഫോറിലെത്തിയിട്ടുണ്ട്. ആദ്യ മത്സരം ഇന്ത്യയോട് തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പാക്കിസ്ഥാനും ഹോങ്കോങും ഇന്നിറങ്ങുന്നത്.
നിര്‍ണായക മത്സരത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് പാകിസ്ഥാന്‍റെ പ്രതീക്ഷ. ബാബറും മുഹമ്മദ് റിസ്‌വാനും നല്‍കുന്ന തുടക്കം പാക് ടീമിന് നിര്‍ണായകമാകും. ഇന്ത്യക്കെതിരെ മുഹമ്മദ് റിസ്‌വാന്‍റെ(42 പന്തില്‍ 43) പോരാട്ടത്തിന് ഇടയിലും പാകിസ്ഥാന്‍ 147ല്‍ പുറത്തായിരുന്നു.
അതേസമയം ബൗളിംഗില്‍ വലിയ ആശങ്കകളില്ല. ഇന്ത്യക്കെതിരായ മത്സരത്തില്‍ പേശിവലിവിനെ തുടര്‍ന്ന് വലഞ്ഞ യുവ പേസര്‍ നസീം ഷാ ഇന്നത്തെ മത്സരത്തില്‍ വിശ്രമം നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പാക്കിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തി. തോറ്റെങ്കിലും ഇന്ത്യക്കെതിരെ അഭിമാന പോരാട്ടം കാഴ്‌ചവെച്ച ഇലവനെ ഹോങ്കോങും മാറ്റിയില്ല. നിരവധി പാക് വംശജര്‍ ഹോങ്കോങ് ടീമിലുണ്ട്.
പാകിസ്ഥാന്‍ ടീം: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Iftikhar Ahmed, Khushdil Shah, Shadab Khan, Asif Ali, Mohammad Nawaz, Haris Rauf, Naseem Shah, Shahnawaz Dahani.
ഹോങ്കോങ് ടീം: Nizakat Khan(c), Yasim Murtaza, Babar Hayat, Kinchit Shah, Aizaz Khan, Zeeshan Ali, Scott McKechnie(w), Haroon Arshad, Ehsan Khan, Ayush Shukla, Mohammad Ghazanfar.