പാകിസ്ഥാന്‍ ടോപ് സ്‌കോറര്‍ മുഹമ്മദ് റിസ്‌വാന്‍റെ ഉള്‍പ്പടെ മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് ഹാര്‍ദിക് പാണ്ഡ്യ വീഴ്‌ത്തിയത്

ദുബായ്: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഏറ്റവും നിര്‍ണായകമായ താരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും എന്ന വിലയിരുത്തല്‍ ഇതിനകം ശക്തമാണ്. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ കണ്ടവരെല്ലാം ഇക്കാര്യം തുറന്നുസമ്മതിക്കും. ഇന്ത്യന്‍ ടീമിന്‍റെ ബാലന്‍സ് തന്നെ ഹാര്‍ദിക് എന്ന താരത്തിന്‍റെ ചുമലിലാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ പന്തെറിഞ്ഞപ്പോള്‍ തന്നെ വലിയ പ്രതിഫലനമാണ് ഹാര്‍ദിക് പാണ്ഡ്യ കളിയിലുണ്ടാക്കിയത്. 

പാകിസ്ഥാന്‍ ടോപ് സ്‌കോറര്‍ മുഹമ്മദ് റിസ്‌വാന്‍റെ ഉള്‍പ്പടെ മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് ഹാര്‍ദിക് പാണ്ഡ്യ വീഴ്‌ത്തിയത്. ഇതിന് പിന്നാലെ പാണ്ഡ്യയെ വാഴ്‌ത്തിപ്പാടുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍. ഇതാണ് ഹാര്‍ദിക് പാണ്ഡ്യയുണ്ടാക്കുന്ന ഇംപാക്‌ട് എന്നും ടീമിന്‍റെ ഗെയിം ചേഞ്ചര്‍ അദ്ദേഹമാണെന്നും ആരാധകര്‍ വിശേഷിപ്പിക്കുന്നു. ഈ ഹാര്‍ദിക് പാണ്ഡ്യയെയാണ് വെങ്കടേഷ് അയ്യര്‍ റീപ്ലേസ് ചെയ്യുമെന്ന് കുറച്ച് നാള്‍ മുമ്പ് നാം വിശ്വസിച്ചിരുന്നത് എന്നായിരുന്നു ഒരു ആരാധകന്‍റെ സരസമായ കമന്‍റ്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മത്സരത്തില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ 10ല്‍ നില്‍ക്കേ പുറത്താക്കി പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നാലെ ഫഖര്‍ സമാനെ(10) ആവേശ് ഖാനും മടക്കി. പിന്നീട് വീണ മൂന്ന് വിക്കറ്റുകളും ഹാര്‍ദിക് പാണ്ഡ്യയുടെ മികവിലായിരുന്നു. എല്ലാ വിക്കറ്റും ഷോര്‍ട് പിച്ച് പന്തുകളിലായിരുന്നു എന്നതും സവിശേഷതയാണ്. 22 പന്തില്‍ 28 റണ്‍സെടുത്ത ഇഫ്‌തിഖര്‍ അഹമ്മദ്, 42 പന്തില്‍ 43 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍, ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത ഖുഷ്‌ദില്‍ ഷാ എന്നിവരെയാണ് ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയത്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മൂന്ന് വിക്കറ്റ് നേട്ടം. 

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. വിരാട് കോലിയുടെ 100-ാം രാജ്യാന്തര ടി20യാണ് ഇന്ന് നടക്കുന്നത്. അതിനാല്‍ തന്നെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം കോലിയാണ്. 

സ്നേഹമാണ് രാജ്യം; ഒന്നിച്ച് പോസ് ചെയ്‌ത് ഇന്ത്യ-പാക് ആരാധകര്‍, ചര്‍ച്ചയായി ചിത്രം