ഇന്നലെ നടന്ന പരിശീലനസെഷനുശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പാക് നായകന്‍ ബാബര്‍ അസമും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ പാക് ടീം അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും നാളെ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങാനായുള്ള അവസാനഘട്ട തയാറെടുപ്പിലാണ്. കഴിഞ്ഞ ടി20 ലോകപ്പിനുശേഷം ഇരു ടീമുകളും നേര്‍ക്കുനേര്‍വരുന്ന ആദ്യ പോരാട്ടമാണിത്. മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിടെ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ സൗഹൃദം പുതുക്കിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.
മുന്‍ നായകന്‍ വിരാട് കോലി പാക് നായകന്‍ ബാബര്‍ അസമിനെ കണ്ടതും പരിക്കേറ്റ് വിശ്രമിക്കുന്ന ഷഹീന്‍ അഫ്രീദിയെ ഇന്ത്യന്‍ താരങ്ങള്‍ സന്ദര്‍ശിച്ചതും കഴിഞ്ഞദിവസം പാക് ടീമിന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ടായിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത് തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ പാക് ടീമിനൊപ്പമുള്ള ഷഹീന്‍ അഫ്രീദിയെ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കിയിരുന്നു.
ആര്‍ യൂ ചേട്ടാ...? സഞ്ജുവിനെ കുറിച്ച് അന്വേഷിച്ച ആരാധകര്‍ക്ക് രോഹിത്തിന്റ ഗൗരവമേറിയ മറുപടി- വീഡിയോ
ഇന്നലെ നടന്ന പരിശീലനസെഷനുശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പാക് നായകന്‍ ബാബര്‍ അസമും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ പാക് ടീം അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ബാബറും രോഹിത്തും തമ്മില്‍ അഞ്ച് മിനിറ്റോളും സംസാരിക്കുന്നതാണ് വീഡിയോ. സംസാരത്തിനിടെ ബാബറിനോട് സഹോദരാ, കല്യാണം കഴിക്കൂ എന്ന് രോഹിത് പറയുമ്പോള്‍ ഇല്ല, ഇപ്പോഴില്ലെന്നായിരുന്നു ബാബറിന്‍റെ മറുപടി. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിയാണ് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ തകര്‍ത്തത്. അന്ന് പാക് വിജയത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഷഹീന്‍ അഫ്രീദിയും ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ചേര്‍ന്നായിരുന്നു.
പാക് ടീമില്‍ ഷഹീന്‍ അഫ്രീദി ഇല്ലാത്തത് ഇന്ത്യക്ക് ഗുണമാകുമോ?, ഒറ്റ വാചകത്തില്‍ മറുപടി നല്‍കി ഗാംഗുലി
അഫ്രീദി രോഹിത്തിന്‍റെയും രാഹുലിന്‍റെയും കോലിയുടെയും വിക്കറ്റുകളെടുത്തപ്പോള്‍ ബാബറും റിസ്‌വാവും അപരാജിത അര്‍ധസെഞ്ചുറികളുമായി പാക്കിസ്ഥാന് 10 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചു.
