കഴിഞ്ഞ ടി20 ലോകകപ്പില്‍ തുടക്കത്തിലെ രാഹുലിനെയും രോഹിത്തിനെയും മടക്കി ഇന്ത്യയുടെ തല തകര്‍ത്തത് ഷഹീന്‍ അഫ്രീദിയായിരുന്നു. ഇന്നിംഗ്സിനൊടുവില്‍ കോലിയെ കൂടി മടക്കിയ അഫ്രീദി മൂന്ന് വിക്കറ്റാണ് എറിഞ്ഞിട്ടത്. അന്ന് പത്തു വിക്കറ്റിന് പാക്കിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യയുടെ ലോകകപ്പ് സെമി സാധ്യതകള്‍ അടക്കുകയും ചെയ്തിരുന്നു.

ദുബായ്: ഇന്ന് ശ്രീലങ്ക- അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നാളെയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നതും ഇതാദ്യമാണ്.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയില്ലാതെയാണ് ഇന്ത്യ, പാക്കിസ്ഥാനെതിരെ ഇറങ്ങുന്നതെങ്കില്‍ ബൗളിംഗ് കുന്തമുനയായ ഷഹീന്‍ അഫ്രീദിയില്ലാതെയാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കു മൂലമാണ് ഇരുവരും ടൂര്‍ണമെന്‍റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലൂടെ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ബ്രുമ്രയും അഫ്രീദിയും.

ഏഷ്യയുടെ ക്രിക്കറ്റ് പൂരം നാളെ മുതല്‍; ഇന്ത്യയുടെ മത്സരങ്ങള്‍, വേദി, സമയം, കാണാനുള്ള വഴികള്‍...

കഴിഞ്ഞ ടി20 ലോകകപ്പില്‍ തുടക്കത്തിലെ രാഹുലിനെയും രോഹിത്തിനെയും മടക്കി ഇന്ത്യയുടെ തല തകര്‍ത്തത് ഷഹീന്‍ അഫ്രീദിയായിരുന്നു. ഇന്നിംഗ്സിനൊടുവില്‍ കോലിയെ കൂടി മടക്കിയ അഫ്രീദി മൂന്ന് വിക്കറ്റാണ് എറിഞ്ഞിട്ടത്. അന്ന് പത്തു വിക്കറ്റിന് പാക്കിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യയുടെ ലോകകപ്പ് സെമി സാധ്യതകള്‍ അടക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഷഹീന്‍ അഫ്രീദിയില്ലാത്തത് നാളത്തെ മത്സരത്തില്‍ പാക്കിസ്ഥാനെിരെ ഇന്ത്യന്‍ ടീമിന് മുന്‍തൂക്കം നല്‍കുന്നുവെന്ന് കരുതുന്നവരുണ്ട്.

അശ്വിന്‍ ടീമിലെത്തുമ്പോള്‍ കാര്‍ത്തിക് പുറത്ത്? ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

എന്നാല്‍ ഒരു കളിക്കാരന്‍റെ അഭാവം കൊണ്ട് മത്സരഫലത്തില്‍ വലിയ വ്യത്യാസമൊന്നും വരില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. ഇന്ത്യാ ടുടേക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദിയുടെ അഭാവത്തെക്കുറിച്ച് ഗാംഗുലി മറുപടി നല്‍കിയത്. ഒരു കളിക്കാരന് മാത്രമായി കളിയില്‍ എന്തെങ്കിലും ചെയ്യാനാവുമെന്ന് താന്‍ കരുതുന്നില്ലെന്നും ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിമാണെന്നും പറഞ്ഞ ഗാംഗുലി പാക്കിസ്ഥാന് അഫ്രീദിയില്ലെങ്കില്‍ നമുക്ക് ജസ്പ്രീത് ബുമ്രയും ഇല്ലല്ലോ എന്നും ചോദിച്ചു.

നാളെ വൈകിട്ട് ഏഴിനാണ് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുക. ഇതിനുശേഷം സൂപ്പര്‍ ഫോറിലും ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടും.