ദുര്‍ബലരായ എതിരാളികള്‍ക്കെതിരെയും ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമിടാനായില്ല. ഹാരൂണ്‍ അര്‍ഷാദിന്‍റെ ആദ്യ ഓവറില്‍ അഞ്ച് റണ്‍സും ആയുഷ് ശുക്ലയുടെ രണ്ടാം ഓവറില്‍ ഒരു റണ്ണും മാത്രമെടുത്ത ഇന്ത്യ ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ മൂന്നാം ഓവറില്‍ 22 റണ്‍സടിച്ച് ടോപ് ഗിയറിലായെന്ന് തോന്നിച്ചെങ്കിലും എഹ്സാന്‍ ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്.

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 13 പന്തില്‍ 21 റണ്‍സെടുത്ത രോഹിത്തിനെ അഞ്ചാം ഓവറില്‍ ആയുഷ് ശുക്ലയുടെ പന്തില്‍ ഐസാസ് ഖാന്‍ ക്യാച്ചെടുത്ത് പുറത്താക്കി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52റണ്‍സെന്ന നിലയിലാണ്. 9 പന്തില്‍ 9 റണ്‍സുമായി വിരാട് കോലിയും 22 പന്തില്‍ 19 റണ്‍സുമായി കെ എല്‍ രാഹുലും ക്രീസില്‍.

പഞ്ചില്ലാതെ ഇന്ത്യ

ദുര്‍ബലരായ എതിരാളികള്‍ക്കെതിരെയും ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമിടാനായില്ല. ഹാരൂണ്‍ അര്‍ഷാദിന്‍റെ ആദ്യ ഓവറില്‍ അഞ്ച് റണ്‍സും ആയുഷ് ശുക്ലയുടെ രണ്ടാം ഓവറില്‍ ഒരു റണ്ണും മാത്രമെടുത്ത ഇന്ത്യ ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ മൂന്നാം ഓവറില്‍ 22 റണ്‍സടിച്ച് ടോപ് ഗിയറിലായെന്ന് തോന്നിച്ചെങ്കിലും എഹ്സാന്‍ ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. അഞ്ചാം ഓവറില്‍ ബൗണ്ടറി നേടിയതിന് പിന്നാലെ രോഹിത് മടങ്ങി. 13 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയാണ് രോഹിത് 21 റണ്‍സെടുത്തത്. ആദ്യ പന്ത് നേരിട്ട വിരാട് കോലി ലീഡിംഗ് എഡ്ജ് ആയെങ്കിലും അപകടമുണ്ടായില്ല.

ഏഷ്യാ കപ്പ്: കുറ‍ഞ്ഞ ഓവര്‍ നിരക്ക്, ഇന്ത്യക്കും പാക്കിസ്ഥാനും കനത്ത പിഴ

നേരത്തെ ടോസ് നേടിയ ഹോങ്കോങ് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം റിഷഭ് പന്ത് ടീമിലെത്തി. എങ്കിലും ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാവും. ഹോങ്കോങ്ങിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ഹോങ്കോങ്: നിസാഖത് ഖാന്‍, യാസിം മുര്‍താസ, ബാബര്‍ ഹയാത്, കിഞ്ചിത് ഷാ, എയ്‌സാസ് ഖാന്‍, സ്‌കോട്ട് മെക്കന്‍സി, സീഷന്‍ അലി, ഹാറൂണ്‍ അര്‍ഷദ്, എഹ്‌സാന്‍ ഖാന്‍, ആയുഷ് ശുക്ല, മുഹമ്മദ് ഗസന്‍ഫര്‍.