ലങ്കന്‍ ടീമിന്‍റെ കട്ട ഫാനായാ ഗയാന്‍ സേനനായകെയ്‌ക്കൊപ്പം രോഹിത്തും വിരാടും സെല്‍ഫിയെടുത്തു

ദുബായ്: ഏഷ്യാ കപ്പിന് യുഎഇയിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ആരാധകര്‍ക്കൊപ്പം ഏറെ സമയം ചിലവഴിക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിക്കൊപ്പം കോലി കൂടിക്കാഴ്‌ച നടത്തിയതും സെല്‍ഫിയെടുത്തതും നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഭിന്നശേഷിക്കാരനായ ശ്രീലങ്കന്‍ ആരാധകനെ കണ്ടുമുട്ടിയതാണ് ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നത്. 

മുമ്പും കോലിക്കൊപ്പം സേനനായകെ

ലങ്കന്‍ ടീമിന്‍റെ കട്ട ഫാനായാ ഗയാന്‍ സേനനായകെയ്‌ക്കൊപ്പം രോഹിത്തും വിരാടും സെല്‍ഫിയെടുത്തു. ഈ ചിത്രം സേനനായകെ ട്വിറ്ററില്‍ പങ്കുവെച്ചു. രോഹിത്തിനെയും വിരാടിനേയും ഇന്ന് കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. ലങ്കന്‍ ടീമിന്‍റെ കടുത്ത ആരാധകനെന്ന നിലയില്‍ ഏറെ പ്രശസ്തനാണ് ഗയാന്‍ സേനനായകെ. പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സര ശേഷമായിരുന്നു ഈ കൂടിക്കാഴ്‌ച. മുമ്പ് വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മ്മയുടേയും വിവാഹസല്‍ക്കാരത്തില്‍ സേനനായകെ പങ്കെടുത്തിരുന്നു. അന്ന് ഇദ്ദേഹത്തിനൊപ്പം വിരുഷ്‌ക സെല്‍ഫിയെടുത്തിരുന്നു. 

Scroll to load tweet…

ഇന്ത്യക്ക് നാളെ രണ്ടാം മത്സരം

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എയിലെ ടീമിന്‍റെ രണ്ടാം മത്സരത്തില്‍ ഇന്ത്യ നാളെ ഹോങ്കോങ്ങിനെ നേരിടും. മത്സരത്തില്‍ ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ ഇടംപിടിക്കാം. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോല്‍പിച്ചിരുന്നു. പാകിസ്ഥാന്‍റെ 147 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. ഓള്‍റൗണ്ട് മികവുമായി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ ജയിപ്പിച്ചത്. പാണ്ഡ്യ 25 റണ്‍സിന് മൂന്ന് വിക്കറ്റും, 17 പന്തില്‍ 33 റണ്‍സുമെടുത്തു. ഭുവനേശ്വറിന്‍റെ നാല് വിക്കറ്റും രവീന്ദ്ര ജഡേജയുടെ 35 റണ്‍സും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 

'ഇത്ര ആവേശം വേണ്ടാ, കളമറിഞ്ഞ് കളിക്കൂ'; ഇന്ത്യയുടെ ബാറ്റിംഗ് ശൈലിയെ കടന്നാക്രമിച്ച് ഗംഭീറും അക്രവും