Asianet News MalayalamAsianet News Malayalam

'താന്‍ എന്തൊരു ക്രൂരനാണ് രോഹിത് ശര്‍മ്മേ'! അര്‍ഷ്‌ദീപിനെ ഗൗനിക്കാതിരുന്ന നായകനെ തള്ളി ആരാധകര്‍- വീഡിയോ

അര്‍ഷ്‌ദീപ് പറഞ്ഞ എന്തോ ഒരു കാര്യത്തിന് ചെവികൊടുക്കാതെ രോഹിത് തിരിഞ്ഞുനടന്നതിനെ ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചു

Asia Cup 2022 Watch Rohit Sharma refuse to Arshdeep Singh suggestion in last over against Sri Lanka
Author
First Published Sep 7, 2022, 11:19 AM IST

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലെ ക്യാച്ച് പാഴാക്കിയതിന്‍റെ പേരില്‍ സൈബര്‍ ആക്രമണം നേരിടേണ്ടിവന്ന യുവ പേസറാണ് അര്‍ഷ്‌ദീപ് സിംഗ്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങിയ അര്‍ഷ്‌ദീപിന് പൂര്‍ണ പിന്തുണ നായകന്‍ രോഹിത് ശര്‍മ്മ നല്‍കുന്നതാണ് ആരാധകര്‍ കണ്ടത്. എങ്കിലും ഇതിനിടെ അര്‍ഷ്‌ദീപ് പറഞ്ഞ ഒരു കാര്യം രോഹിത് കേള്‍ക്കാതെ പോയത് ആരാധകരെ നിരാശരാക്കി. 

പാകിസ്ഥാനെതിരെ 18-ാം ഓവറില്‍ ആസിഫ് അലിയുടെ ക്യാച്ച് നഷ്‌ടപ്പെടുത്തിയ അര്‍ഷ്‌ദീപ് സിംഗ് 20-ാം ഓവറില്‍ തകര്‍പ്പന്‍ ബൗളിംഗുമായി തിരിച്ചെത്തുന്നത് ആരാധകര്‍ കണ്ടിരുന്നു. അവസാന ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിജയലക്ഷ്യം തേടി ബാറ്റ് ചെയ്ത ലങ്കയുടെ വിജയം അഞ്ചാം പന്ത് വരെ വലിച്ചുനീട്ടിയത് അര്‍ഷിന്‍റെ ക്ലാസിക് യോര്‍ക്കറുകളായിരുന്നു. ആസിഫ് അലിയെ മടക്കുകയും ചെയ്തു അന്ന് താരം. പിന്നാലെ ലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ ഓവറുകളില്‍ അടിവാങ്ങിയെങ്കിലും ഡെത്ത് ഓവറുകളില്‍ അര്‍ഷ്‌ദീപ് ഗംഭീര തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. ലങ്കന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലാവട്ടെ വീണ്ടും ഏഴ് റണ്‍സ് വിജയലക്ഷ്യം പ്രതിരോധിക്കാന്‍ രോഹിത് ശര്‍മ്മ വിശ്വാസത്തോടെ ഇടംകൈയനായ അര്‍ഷ്‌ദീപിനെ പന്തേല്‍പിച്ചു. 

ലങ്കയ്‌ക്കെതിരെ 19-ാം ഓവറില്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ 19 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ 20-ാം ഓവറിലെ ആദ്യ പന്തുകളില്‍ തന്നെ ലങ്ക ജയിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ആദ്യ പന്തില്‍ യോര്‍ക്കറുമായി തുടങ്ങിയ അര്‍ഷ് ലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയെയും ഭാനുക രജപക്സെയേയും മുള്‍മുനയില്‍ നിര്‍ത്തി. അഞ്ചാം പന്തില്‍ റണ്ണൗട്ട് അവസരം റിഷഭ് പന്തും അര്‍ഷ്‌ദീപും പാഴാക്കിയതോടെയാണ് മത്സരം ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റത്. ഇതിനിടയില്‍ ഓരോ പന്തിന്‍റെ ഇടവേളയിലും അര്‍ഷിന് എല്ലാ പിന്തുണയും രോഹിത് നല്‍കുന്നത് മത്സരത്തില്‍ കാണാനായി. എന്നാല്‍ അര്‍ഷ്‌ദീപ് പറഞ്ഞ എന്തോ ഒരു കാര്യത്തിന് ചെവികൊടുക്കാതെ രോഹിത് തിരിഞ്ഞുനടന്നതിനെ ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ്. രോഹിത്തിന്‍റെ ഇത്തരം മനോഭാവം ടീമിന് ഗുണമാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 

ഇന്ത്യക്ക് തോല്‍വിക്ക് പുറമെ മറ്റൊരു തിരിച്ചടി; പേസര്‍ പനിബാധിച്ച് പുറത്ത്, പകരക്കാരനായി

Follow Us:
Download App:
  • android
  • ios