Asianet News MalayalamAsianet News Malayalam

ഗാംഗുലിയെ ശരിവെച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും; ഏഷ്യാ കപ്പ് റദ്ദാക്കി

അടുത്തവര്‍ഷം ജൂണില്‍ ടൂര്‍ണമെന്റ് നടത്താനാകുമെന്നാണ് കരുതുന്നതെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍

Asia Cup cricket tournament postponed till June 2021
Author
Dubai - United Arab Emirates, First Published Jul 9, 2020, 8:10 PM IST

കൊല്‍ക്കത്ത: ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎഇയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കിയതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യഗികമായി പ്രഖ്യാപിച്ചു.കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള യാത്രാ നിയന്ത്രണങ്ങളും നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്നതും കളിക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് ടൂര്‍ണമെന്റ് അടുത്തവര്‍ഷം ജൂണ്‍വരെ നീട്ടിവെച്ചതെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, അടുത്തവര്‍ഷം ജൂണില്‍ ടൂര്‍ണമെന്റ് നടത്താനാകുമെന്നാണ് കരുതുന്നതെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. ഏഷ്യാ കപ്പ് റദ്ദാക്കിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് രംഗത്തെത്തി. ഗാംഗുലിയല്ല, അത് തീരുമാനിക്കേണ്ടതെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ടൂര്‍ണമെന്റ് മാറ്റിവെച്ച കാര്യം പ്രഖ്യാപിക്കേണ്ടതെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിരുന്നു.

ഈ വര്‍ഷം പാക്കിസ്ഥാനായിരുന്നു ഏഷ്യാ കപ്പിന് ആതിഥ്യം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നിഷ്പക്ഷ വേദിയായ യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

Follow Us:
Download App:
  • android
  • ios