ഏഷ്യാ കപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം; സൂര്യകുമാര്‍ പുറത്താകും, കോലിയും പാണ്ഡ്യയും തിരിച്ചെത്തും
എന്നാല്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആറ് റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് പിന്നാലെ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കാനുള്ള ഇന്ത്യന്‍ ടീമിന്‍റെ തീരുമാനമാണ് തോല്‍വിക്ക് കാരണമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഫൈനലില്‍ ആരൊക്കെ തിരിച്ചെത്തുമെന്നറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫൈനലുറപ്പിച്ചതിനാല്‍ ശ്രീലങ്കക്കെതിരെ കളിച്ച ടീമില്‍ ഞ്ച് മാറ്റങ്ങളുമായാണ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്നലെ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്.
എന്നാല്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആറ് റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് പിന്നാലെ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കാനുള്ള ഇന്ത്യന്‍ ടീമിന്‍റെ തീരുമാനമാണ് തോല്‍വിക്ക് കാരണമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഫൈനലില്‍ ആരൊക്കെ തിരിച്ചെത്തുമെന്നറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ മിന്നും ഫോം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ബംഗ്ലാദേശിനെതിരായ നിരാശ മറികടക്കേണ്ടതുണ്ട്. തിലക് വര്‍മ നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ മൂന്നാം നമ്പറില്‍ വിരാട് കോലി തിരിച്ചെത്തുമെന്നുറപ്പാണ്. കെ എല്‍ രാഹുലും ഇഷാന്‍ കിഷനും നാലാം നമ്പറിലും അഞ്ചാം നമ്പറിലും തുടരും. ആറാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്ന മറ്റൊരു മാറ്റം.
ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ തുടരുമ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം വാഷിംഗ്‌ടണ്‍ സുന്ദര്‍ നാളെ ടിമിലെത്തിയേക്കും. ലങ്കന്‍ ബാറ്റിംഗ് നിരയിലെ ഇടം കൈയന്‍മാരുടെ സാന്നിധ്യമാണ് ഷാര്‍ദ്ദുലിന് പകരം ഓഫ് സ്പിന്നറായ വാഷിംഗ്‌ടണ്‍ സുന്ദറിനും അവസരം നല്‍കാന്‍ ടീം മാനേജ്മെന്‍റിനെ പ്രേരിപ്പിക്കുന്നത്. കുല്‍ദീപ് യാദവ് അക്സറിന് പകരം ടീമില്‍ തിരിച്ചെത്തുമ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ടീമില്‍ തിരിച്ചെത്തും. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി തുടരുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചോദ്യം. സിറാജ് തിരിച്ചെത്തിയാല്‍ ഷമി പുറത്താവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക