27ന് തുടങ്ങുന്ന ഏഷ്യ കപ്പില്‍ 28ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 31ന് ഇന്നത്തെ യോഗ്യതാ മത്സരത്തില്‍ ജയിക്കുന്ന ടീമുമായി ഇന്ത്യ ഏറ്റുമുട്ടും.
ദുബായ്: ഏഷ്യാ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ യുഎഇക്കെതിരെ ഹോങ്കോങിന് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ 19.3 ഓവറില്‍ 147ന് ഓള്‍ ഔട്ടായി. യുഎഇ നായകനും മലയാളിയുമായ സി പി റിസ്‌വാന്‍ 49 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ സവാര്‍ ഫാരിദ് 41 റണ്‍സെടുത്തു.
ഇരുവര്‍ക്കും പുറമെ 18 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് വസീമുിം 11 റണ്‍സെടുത്ത ആര്യന്‍ ലക്രയും മാത്രമെ യുഎഇ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഓപ്പണര്‍ ചിരാഗ് സൂരി(4), അരവിന്ദ്(4), ആര്യ ലക്ര(11), ബാസില്‍ ഹമീദ് എന്നീ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ 77-5ലേക്ക് കൂപ്പുകുത്തിയ യുഎഇയെ റിസ്‌വാനും ഫരീദും ചേര്‍ന്നുള്ള 60 റണ്‍സ് കൂട്ടുകെട്ടാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്.
'ക്ലാസ് മീറ്റ്സ് ക്ലാസ്', ഏഷ്യാ കപ്പിന് മുമ്പ് സൗഹൃദം പുതുക്കി കോലിയും ബാബറും
എന്നാല്‍ പതിനെട്ടാം ഓവറില്‍ ഫരീദ്(27 പന്തില്‍ 41) പുറത്തായതിന് പിന്നാലെ അര്‍ധസെഞ്ചുറിക്ക് അരികെ റിസ്‌വാനും(44 പന്തില്‍ 49) പുറത്തായതോടെ യുഎഇ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി.
ഹോങ്കോങിനായി നാലോവറില്‍ 24 റണ്‍സിന് നാലു വിക്കറ്റെടുത്ത എഹ്സാന്‍ ഖാനും നാലോവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആയുഷ് ശുക്ലയും 1.3 ഓവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ഐസാസ് ഖാനുമാണ് ബൗളിംഗില്‍ തിളങ്ങിയത്. ഇന്നത്തെയ മത്സരത്തില്‍ വിജയിക്കുന്ന ടീമാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുുന്ന ഗ്രൂപ്പിലെ മൂന്നാമത്തെ ടീമായി എത്തുക.
വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ ഇടക്കാല കോച്ച്; രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനെത്തില്ല
27ന് തുടങ്ങുന്ന ഏഷ്യ കപ്പില്‍ 28ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 31ന് ഇന്നത്തെ യോഗ്യതാ മത്സരത്തില്‍ ജയിക്കുന്ന ടീമുമായി ഇന്ത്യ ഏറ്റുമുട്ടും.
