ബാറ്റിംഗ് പരിശീലനത്തിനിടെ ജഡേജ എം എസ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടും പരീക്ഷിച്ചപ്പോള്‍ തന്‍റെ ട്രേഡ് മാര്‍ക്ക് ഷോട്ടായ ഒറ്റ കൈ കൊണ്ടുള്ള ഫ്ലിക്കുകളും പുള്‍  ഷോട്ടുകളുമായിരുന്നു റിഷഭ് പന്ത് പുറത്തെടുത്തത്. സ്പിന്നര്‍മാര്‍ക്കെതിരെയ ക്രീസില്‍ നിന്ന് ചാടിയിറങ്ങി സിക്സ് അടിക്കാനും ജഡേജയും പന്തും മടിച്ചില്ല. 

ദുബായ്: ഏഷ്യാ കപ്പില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരെ നിര്‍ണായക പോരാട്ടത്തിനിറങ്ങും മുമ്പ് ഇന്ത്യന്‍ ആരാധകരെ ആവേശംകൊള്ളിച്ച് റിഷഭ് പന്തിന്‍റെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് പരിശീലനം. ഇന്ന് പൂര്‍ണ പരീശിലന സെഷനില്‍ പങ്കെടുത്ത ഇരുവും നെറ്റ്സില്‍ ബൗളര്‍മാരെ സിക്സിന് പറത്തുന്ന വീഡിയോ ആണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.

ബാറ്റിംഗ് പരിശീലനത്തിനിടെ ജഡേജ എം എസ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടും പരീക്ഷിച്ചപ്പോള്‍ തന്‍റെ ട്രേഡ് മാര്‍ക്ക് ഷോട്ടായ ഒറ്റ കൈ കൊണ്ടുള്ള ഫ്ലിക്കുകളും പുള്‍ ഷോട്ടുകളുമായിരുന്നു റിഷഭ് പന്ത് പുറത്തെടുത്തത്. സ്പിന്നര്‍മാര്‍ക്കെതിരെയ ക്രീസില്‍ നിന്ന് ചാടിയിറങ്ങി സിക്സ് അടിക്കാനും ജഡേജയും പന്തും മടിച്ചില്ല.

ഏഷ്യയുടെ ക്രിക്കറ്റ് പൂരം നാളെ മുതല്‍; ഇന്ത്യയുടെ മത്സരങ്ങള്‍, വേദി, സമയം, കാണാനുള്ള വഴികള്‍...

Scroll to load tweet…

ഏഷ്യാ കപ്പില്‍ ഞായറാഴ്ചയാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം. ബാറ്റിംഗ് ഓര്‍ഡറിലെ ടോപ് ത്രീയില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും വിരാട് കോലിയും ഇന്ത്യക്കായി ഇറങ്ങും. നാലാമനായി സൂര്യകുമാര്‍ യാദവ് ആകും കളിക്കുക. അഞ്ചാമനായി റിഷഭ് പന്തും ആറാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇറങ്ങുമ്പോള്‍ രവീന്ദ്ര ജഡേജയാകും ഫിനിഷറാകുക. ആദ്യ മത്സരങ്ങളില്‍ ദിനേശ് കാര്‍ത്തിക്കിന് അന്തിമ ഇലവനില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്.

ഏഷ്യാ കപ്പ്: ഒരു പേസര്‍ക്ക് കൂടി പരിക്ക്, ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് കനത്ത ആശങ്ക

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ പാക്കിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ 15-ാമത് എഡിഷനാണ് നാളെ യുഎഇയില്‍ തുടക്കമാകുന്നത്. രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ഇക്കുറി മുഖാമുഖം വരുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ് ടീമുകളും ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകളുമാണുള്ളത്. കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളെ യോഗ്യതാ റൗണ്ടില്‍ മറികടന്നാണ് ഹോങ്കോങ് ടൂര്‍ണമെന്‍റില്‍ ഇടംപിടിച്ചത്.