14 വര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ വനിതകള്‍ ഏഷ്യാ കപ്പിന്‍റെ ഫൈനലിലെത്തുന്നത്. ലീഗ് റൗണ്ടിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാ ബംഗ്ലാദേശിനെതിരെയും ലങ്കന്‍ വനിതകള്‍ സമാനമായ രീതിയില്‍ ആവേശ ജയം സ്വന്തമാക്കിയിരുന്നു.

ധാക്ക: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആവേശം അവസാന പന്തിലേക്ക് നീണ്ട സെമി പോരാട്ടത്തില്‍ പാക്കിസ്ഥാനെ മറികടന്ന ഫൈനലിലെത്തയിത് നൃത്തം ചെയ്ത് ആഘോഷിച്ച് ശ്രീലങ്കന്‍ വനിതാ താരങ്ങള്‍. രണ്ടാം സെമിയില്‍ ഒരു റണ്ണിനായിരുന്നു ശ്രീലങ്കയുടെ ആവേശജയം.

ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 20 ഓവറില്‍ 122 റണ്‍സ് മാത്രമെടുത്തപ്പോള്‍ പാക്കിസ്ഥാന് 20 ഓവറില്‍ 121 റണ്‍സെ നേടാനായുള്ളു. ത്രസിപ്പിക്കുന്ന വിജയത്തിനുശേഷമായിരുന്നു ടീം അംഗങ്ങളെല്ലാം ചേര്‍ന്ന് ഗ്രൗണ്ടില്‍ നൃത്തം ചെയ്ത് ആഘോഷിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് ശ്രീലങ്കയുടെ എിരാളികള്‍.

Scroll to load tweet…

14 വര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ വനിതകള്‍ ഏഷ്യാ കപ്പിന്‍റെ ഫൈനലിലെത്തുന്നത്. ലീഗ് റൗണ്ടിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാ ബംഗ്ലാദേശിനെതിരെയും ലങ്കന്‍ വനിതകള്‍ സമാനമായ രീതിയില്‍ ആവേശ ജയം സ്വന്തമാക്കിയിരുന്നു. മഴമൂലം തടസപ്പെട്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 18.1 ഓവറില്‍ 83-5ല്‍ നില്‍ക്കെ മത്സരം നിര്‍ത്തിവെച്ചു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം ഏഴോവറില്‍ 41 റണ്‍സായി നിശ്ചയിച്ചെങ്കിലും ബംഗ്ലാ വനിതകള്‍ക്ക് ഏഴോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെ നേടാനായിരുന്നുള്ളു. ലീഗ് റൗണ്ടില്‍ പാക്കിസ്ഥാനെതിരെയും സമാനമായ രീതിയില്‍ കുറഞ്ഞ സ്കോര്‍ പ്രതിരോധിച്ച് ലങ്കന്‍ വനിതകള്‍ ജയിച്ചിരുന്നു.

വനിതാ ഏഷ്യാ കപ്പ്: അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലില്‍

ഇന്ന് നടന്ന ആദ്യ സെമിയില്‍ തായ്‌ലന്‍ഡ് വനിതകളെ 74 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഓപ്പണര്‍ ഷഫാലി വര്‍മ(28 പന്തില്‍ 42),ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍(30 പന്തില്‍ 36), ജെമീമ റോഡ്രിഗസ്(26 പന്തില്‍ 27) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ തായ്‌ലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.