മലേഷ്യക്കെതിരെ ഉറപ്പിച്ച വിജയം മഴ തട്ടിയെടുത്തു; എന്നിട്ടും ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ ഷഫാലി വര്‍മയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. 39 പന്തില്‍ നാലു ഫോറും അഞ്ച് സിക്സും പറത്തി ഷഫാലി 67 റണ്‍സടിച്ചപ്പോള്‍ ഹര്‍മന്‍പ്രീത് കൗറിന് പകരം ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ സ്മൃതി മന്ദാന 16 പന്തില്‍ 27 റണ്‍സടിച്ചു.

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ മലേഷ്യക്കെതിരാ മത്സരം മഴ മുടക്കിയെങ്കിലും ഇന്ത്യ സെമിയിലെത്തി. മഴമൂലം 15 ഓവറാക്കി കുറച്ച മലേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത് 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചപ്പോള്‍ മലേഷ്യ 0.2 പന്തില്‍ ഒരു റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. പിന്നീട് മത്സരം തുടങ്ങാനാനവാതെ വന്നതോടെ ഫലമില്ലാതെ ഉപേക്ഷിച്ചു. മഴമൂലം കളി ഉപേക്ഷിച്ചെങ്കിലും ഉയര്‍ന്ന സീഡിങ് ഉള്ള ടീമെന്ന നിലയില്‍ ഇന്ത്യന്‍ വനിതകള്‍ സെമിയിലെത്തുകയും ചെയ്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ ഷഫാലി വര്‍മയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. 39 പന്തില്‍ നാലു ഫോറും അഞ്ച് സിക്സും പറത്തി ഷഫാലി 67 റണ്‍സടിച്ചപ്പോള്‍ ഹര്‍മന്‍പ്രീത് കൗറിന് പകരം ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ സ്മൃതി മന്ദാന 16 പന്തില്‍ 27 റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ മന്ദാനയും ഷഫാലിയും ചേര്‍ന്ന് 5.2 ഓവറില്‍ 57 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.
മന്ദാന പുറത്തായശേഷം ക്രീസിലെത്തിയ ജെമീമ റോഡ്രിഗസ് 29 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു. ജെമീമ-ഷഫാലി സഖ്യ രണ്ടാം വിക്കറ്റില്‍ 86 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. ഷഫാലി പുറത്തായശേഷം ക്രീസിലെത്തിയ റിച്ച ഘോഷും(7 പന്തില്‍ 21*) തകര്‍ത്തടിച്ചതോടെ ഇന്ത്യ 15 ഓവറില്‍ 173 റണ്‍സിലെത്തി.
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മറ്റ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ പാക്കിസ്ഥാന്‍ ഇന്തോനേഷ്യയെയും ശ്രീലങ്ക, തായ്‌ലന്‍ഡിനെയും ബംഗ്ലാദേശ് ഹോങ്കോംഗിനെയും നേരിടും. ഞായറാഴ്ചയാണ് സെമി പോരാട്ടങ്ങള്‍. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മോശം പെരുമാറ്റത്തിന് ഒരു മത്സര വിലക്ക് നേരിടുന്നതിനാലാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പകരം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഇന്ത്യയെ നയിച്ചത്.