Asianet News MalayalamAsianet News Malayalam

ATP Finals| ദാനില്‍ മെദ്‌വേദേവിനെ തകര്‍ത്തു; അലക്‌സാണ്ടര്‍ സ്വരേവിന് കിരീടം

ഫൈനലില്‍ റഷ്യയുടെ ദാനില്‍ മെദ്‌വദേവിനെ (Daniil Medvedev) നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീടം. സ്‌കോര്‍ 6-4 6-4.

ATP Finals Alexander Zverev won ATP Finals by beating Daniil Medvedev
Author
Turin, First Published Nov 22, 2021, 10:16 AM IST

ടൂറിന്‍: എടിപി ഫൈനല്‍സ് (ATP Finals) ടെന്നിസില്‍ ജര്‍മന്‍ താരം അലകസാണ്ടര്‍ സ്വരേവ് (Alexander Zverev) ചാംപ്യന്‍. ഫൈനലില്‍ റഷ്യയുടെ ദാനില്‍ മെദ്‌വദേവിനെ (Daniil Medvedev) നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീടം. സ്‌കോര്‍ 6-4 6-4. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ (Novak Djokovic) വീഴ്ത്തിയാണ് സ്വെരേവ് ഫൈനലിലെത്തിയത്. 

INDvNZ| 'വരും മത്സരങ്ങളില്‍ അവന് വലിയ ഉത്തരവാദിത്തങ്ങളുണ്ടാവും'; വെങ്കടേഷ് അയ്യരെ പുകഴ്ത്തി രോഹിത് ശര്‍മ

ലോക രണ്ടാം നമ്പര്‍ താരമായ മെദ്‌വദേവിനെതിരെയും സമാനമായ പോരാട്ടമാണ് കാഴ്ചവച്ചത്. എടിപി ഫൈനല്‍സില്‍ സ്വരേവിന്റെ രണ്ടാം കിരീടമാണ് ഇത്. ഈ വര്‍ഷത്തെ ഒളിംപിക് സ്വര്‍ണവും സ്വരേവിനായിരുന്നു.

വാറ്റ്‌ഫോര്‍ഡിനോട് നാണംകെട്ട തോല്‍വി, സോള്‍ഷ്യറെ മാഞ്ചസ്റ്റര്‍ പുറത്താക്കി; സിദാനെ എത്തിക്കാന്‍ ശ്രമം

24കാരനായ സ്വരേവിന് ഇതുവരെ ഗ്രാന്‍സ്ലാം കിരീടം നേടാനായിട്ടില്ല. മാത്രമല്ല, സിന്‍സിനാറ്റി ഓപ്പണിലും മാഡ്രിഡിലും സ്വരേവ് കിരീടം നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios