Asianet News MalayalamAsianet News Malayalam

ബംഗളൂരു ടി20: ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം; കീഴടങ്ങാതെ മാക്‌സ്‌വെല്‍- ഷോര്‍ട്ട് സഖ്യം

ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ 191 വിജലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം. 10 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് രണ്ടിന് .....  എന്ന നിലയിലാണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (18), ഡാര്‍സി ഷോര്‍ട്ട് (26) എന്നിവരാണ് ക്രീസില്‍. മാര്‍ക്‌സ് സ്‌റ്റോയിനിസ് (7), ആരോണ്‍ ഫിഞ്ച് (8) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

Aussies in good position vs India in second t20
Author
Bengaluru, First Published Feb 27, 2019, 9:45 PM IST

ബംഗളൂരു: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ 191 വിജലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം. 10 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് രണ്ടിന് .....  എന്ന നിലയിലാണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (18), ഡാര്‍സി ഷോര്‍ട്ട് (26) എന്നിവരാണ് ക്രീസില്‍. മാര്‍ക്‌സ് സ്‌റ്റോയിനിസ് (7), ആരോണ്‍ ഫിഞ്ച് (8) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. വിജയ് ശങ്കര്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.

മൂന്നാം ഓവറില്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സ്‌റ്റോയിനിസിന്റെ വിക്കറ്റ് കൗള്‍ തെറിപ്പിക്കുകയായിരുന്നു. 13 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. ഒമ്പത് റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആരോണ്‍ ഫിഞ്ചും മടങ്ങി. വിജയ് ശങ്കറിന്റെ പന്തില്‍ ധവാന് ക്യാച്ച് നല്‍കുകയായിരുന്നു ഫിഞ്ച്. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന മാക്‌സ്‌വെല്‍- ഷോര്‍ട്ട് സഖ്യം ഇതുവരെ ... റണ്‍സ് നേടി.

നേരത്തെ, കെ.എല്‍. രാഹുല്‍ (47),  വിരാട് കോലി (38 പന്തില്‍ 72), എം.എസ്. ധോണി (23 പന്തില്‍ 40) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓസീസിന് വേണ്ടി ബെഹ്രന്‍ഡോര്‍ഫ്, കൗള്‍ട്ടര്‍നൈല്‍, ഡാര്‍സി ഷോര്‍ട്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ കെ.എല്‍ രാഹുല്‍- ശിഖര്‍ ധവാന്‍ സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്നാല്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. രാഹുല്‍, ധവാന്‍ (24 പന്തില്‍ 14), ഋഷബ് പന്ത് (1) എന്നിവരാണ് മടങ്ങിയത്. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. 

എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന് കോലി- ധോണി സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആറ് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. അക്രമിച്ച് കളിച്ച ധോണി മൂന്ന് വീതം സിക്‌സും ഫോറും നേടി. അവസാനങ്ങളില്‍ ദിനേശ് കാര്‍ത്തികും (മൂന്ന് പന്തില്‍ 8) തിളങ്ങിയതോടെ ഇന്ത്യയുടെ സ്‌കോര്‍ 190ലെത്തി.

Follow Us:
Download App:
  • android
  • ios