സിഡ്‌നി: ഇന്ത്യക്കെതിരായ അവസാന ടി20യില്‍ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒന്നിന് 68 എന്ന നിലയിലാണ്. മാത്യു വെയ്ഡ് (46), സ്റ്റീവന്‍ സ്മിത്ത് (15) എന്നിവരാണ് ക്രീസില്‍. ആരോണ്‍ ഫിഞ്ചിന്റെ (0) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. വാഷിംഗ്ടണ്‍ സുന്ദറിനാണ് വിക്കറ്റ്. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

വാഷിംഗ്ടണിന്റെ സ്‌ട്രൈറ്റിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഫിഞ്ച്. നേരത്തെ, രണ്ടാം ടി20യില്‍ നിന്ന് മാറ്റവുമായാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന നായകന്‍ ആരോണ്‍ ഫിഞ്ച്തിരിച്ചെത്തിയപ്പോള്‍ മാര്‍ക്കസ് സ്റ്റേയിനിസ് പുറത്തായി. അതേസമയം ഇന്ത്യ വിജയ ടീമിനെ നിലനിര്‍ത്തി.

ഇന്ത്യ ഇലവന്‍: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍, ടി നടരാജന്‍, യുസ്വേന്ദ്ര ചാഹല്‍

ഓസ്ട്രേലിയ ഇലവന്‍: ആരോണ്‍ ഫിഞ്ച് മാത്യൂ വെയ്ഡ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, ഡാര്‍സി ഷോര്‍ട്ട്, മൊയിസസ് ഹെന്റിക്കസ്, ഡാനിയേല്‍ സാംസ്, സീന്‍ അബോട്ട്, മിച്ചല്‍ സ്വപ്സണ്‍, ആന്‍ഡ്രൂ ടൈ, ആദം സാംപ.