ബെര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എഡ്ജ്ബാസ്റ്റണിലാണ് ആദ്യ ടെസ്റ്റ്. ആഷസ് കിരീടം തിരിച്ചുപിടിക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുക. ഓസീസ് ആവട്ടെ കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെ 4-0ന് തകര്‍ത്ത് നേടിയ കിരീടം നിലനിര്‍ത്താനും.

ലോകകപ്പ് ഹീറോ ജോഫ്ര ആര്‍ച്ചര്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അദ്ദേഹത്തിന് പകരം ക്രിസ് വോക്‌സ് ടീമിലെത്തി. ഓസീസ് ടീമില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഉള്‍പ്പെടുത്തിയിട്ടില്ല. പാറ്റ് കമ്മിന്‍സ്, ജയിംസ് പാറ്റിന്‍സണ്‍, പീറ്റര്‍ സിഡില്‍ എന്നിവരാണ് ഓസീസ് പേസ് ആക്രമണം നയിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് പുറത്തായിരുന്ന സ്റ്റീവ് സ്മിത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്നിവര്‍ വിലക്കിന് ശേഷം ആദ്യമായിട്ടാണ് ടെസ്റ്റ് കളിക്കുന്നത്. 

ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, റോറി ബേണ്‍സ്, ജോ റൂട്ട്, ജോ ഡെന്‍ലി, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ്, മൊയീന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്സണ്‍, ക്രിസ് വോക്‌സ്. 

ഓസീസ് ടീം: ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബന്‍ക്രോഫ്റ്റ്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്, ട്രാവിസ് ഹെഡ്, മാത്യൂ വെയ്ഡ്, ടിം പെയ്ന്‍, ജയിംസ് പാറ്റിന്‍സണ്‍, പാറ്റ് കമ്മിന്‍സ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍.