സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയ എയെ നേരിടും. അഡ്‌ലെയ്ഡിൽ ഡേ നൈറ്റ് ടെസ്റ്റ് ആയതിനാൽ സിഡ്നിയിൽ തുടങ്ങുന്ന സന്നാഹമത്സരവും രാത്രിയും പകലുമായാണ് നടക്കുക. ഇന്ത്യൻ സമയം രാവിലെ ഒൻപതിനാണ് കളി തുടങ്ങുന്നത്. 

ഇന്ത്യ ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം നൽകിയേക്കും. ഇന്ത്യ മൂന്ന് പേസർമാരെയും ഒരു സ്‌പിന്നറെയും കളിപ്പിക്കാനാണ് സാധ്യത. ബാറ്റിംഗ് നിരയിലും അന്തിമ തീരുമാനമായിട്ടില്ല. ഷോൺ ആബട്ട്, ജോ ബേൺസ്, അലക്സ് കാരേ, കാമറൂൺ ഗ്രീൻ തുടങ്ങിയവർ ഓസ്‌ട്രേലിയ എ ടീമിലുണ്ട്.

ഓസ്‌ട്രേലിയ എ സ്‌ക്വാഡ്: ജോ ബേണ്‍സ്, മാര്‍ക്കസ് ഹാരിസ്, അലക്‌സ് കാരേ, ബെന്‍ മക്‌‌ഡര്‍മട്ട്, കാമറൂണ്‍ ഗ്രീന്‍, നിക് മാഡിസണ്‍, മൊയിസസ് ഹെന്‍റി‌ക്‌സ്, വില്‍ സതര്‍ലന്‍ഡ്, ഷോണ്‍ ആബട്ട്, ഹാരി കോണ്‍വേ, മാര്‍ക്ക് സ്റ്റെകെറ്റെ, മിച്ചല്‍ സ്വപ്‌സണ്‍.

ഇന്ത്യ സ്‌ക്വാഡ്: പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, നവ്‌ദീപ് സെയ്‌നി, റിഷഭ് പന്ത്, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര.

ജെംഷഡ്‌പൂരിനെ ഉരുക്കിയ മലയാളി; ഹീറോ ഓഫ് ദ് മാച്ചായി മുഹമ്മദ് ഇര്‍ഷാദ്