സിഡ്‌നി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് ക്യാരിയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യക്കെതിരെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ മോശം ഫോമില്‍ കളിച്ച മാത്യൂ വെയ്ഡിന് പകരമാണ് ക്യാരിയെ ഉള്‍പ്പെടുത്തിയത്. ടിം പെയ്ന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. ഇന്ത്യക്കെതിരെ പരമ്പര തോറ്റതോടെ പെയ്‌നിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ക്യാരിക്ക് പുറമെ സീന്‍ അബോട്ട്, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്വെപ്‌സണ്‍, മാര്‍ക്ക് സ്റ്റെകേറ്റീ എന്നിവരേയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി.

ടെസ്റ്റ് ടീം: ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, സീന്‍ അബോട്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍കസ് ഹാരിസ്, ജോഷ് ഹെസല്‍വുഡ്, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷെയന്‍, മൊയ്‌സസ് ഹെന്റിക്വെസ്, നഥാന്‍ ലിയോണ്‍, മൈക്കല്‍ നെസര്‍, ജയിംസ് പാറ്റിന്‍സണ്‍, വില്‍ പുകോവ്‌സ്‌കി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക് സ്‌റ്റെകെറ്റീ, മിച്ചല്‍ സ്വെപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍. 

അതേസമയം ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടി20 ടീമില്‍ വെയ്ഡിനെ ഉള്‍പ്പെടുത്തി. രണ്ട് പരമ്പരകളും ഒരേ സമയത്താണ് നടക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ രണ്ട് ടീമുകളെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. ആരോണ്‍ ഫിഞ്ചാണ് ടീമിനെ നയിക്കുന്നത്. ഫിഞ്ച്, വെയ്ഡ് എന്നിവര്‍ക്ക് പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാര്‍സി ഷോര്‍ട്ട്, മാര്‍കസ് സ്‌റ്റോയിനിസ്, അഷ്ടണ്‍ അഗര്‍, ആന്‍ഡ്രൂ ടൈ, ആഡം സാംപ എന്നിവരാണ് ടീമിലെ പരിചയസമ്പന്നരായ താരങ്ങള്‍. 

ടി 20 സ്‌ക്വാഡ്: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മാത്യൂ വെയ്ഡ്, അഷ്ടണ്‍ അഗര്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ മക്‌ഡെര്‍മോട്ട്, റിലെ മെരേഡിത്ത്, ജോഷ് ഫിലിപ്പെ, ജേ റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാനിയേല്‍ സാംസ്, തന്‍വീര്‍ സംഗ, ഡാര്‍സി ഷോര്‍ട്ട്, മാര്‍കസ് സ്‌റ്റോയിനിസ്, അഷ്്ടണ്‍ ടര്‍ണര്‍, ആന്‍ഡ്രൂ ടൈ, ആഡം സാംപ. 

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുക. അടുത്തമാസം 22നാണ് ഓസീസിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിന് തുടക്കമാവുക. അഞ്ച് ടി20 മത്സരങ്ങള്‍ ഓസീസ് ന്യൂസിലന്‍ഡില്‍ കളിക്കും.